---
title: "വിവിധങ്ങളായ കൃഷികൾ ഇറക്കി ലാഭം കൊയ്യുന്ന ഒരു യുവ കർഷകൻ "
english_title: "A young farmer who grows a variety of crops and makes a profit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121833/a-young-farmer-who-grows-a-variety-of-crops-and-makes-a-profit"
published_at: "2023-06-12T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64870599256e9_Screenshot_2023-06-12-17-10-13-45_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിവിധങ്ങളായ കൃഷികൾ ഇറക്കി ലാഭം കൊയ്യുന്ന ഒരു യുവ കർഷകൻ 

> **Lead Summary:** കൃഷി എന്നും ഹരമാക്കിയ ഒരുപാട് കർഷകർ നമുക്ക്‌ ചുറ്റുമുണ്ട്. വിവിധങ്ങളായ കൃഷികൾ ഇറക്കി ലാഭം കൊയ്യുന്ന യുവ കർഷകരും ധാരാളം. ഫോട്ടോ ഗ്രാഫിയാണ് തെഴിലെങ്കിലും കൃഷിയെ പ്രാണനുതുല്ല്യം സ്‌നേഹിക്കുന്ന യുവ കർഷകനുണ്ട് പേരട്ടയിൽ വെട്ടികാട്ടിൽ ബിനു ജോസഫ്. തായ്‌ലൻഡിൽ നിന്നും ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ പത്തനംതിട്ടയിൽ എത്തിയ റൂംബുട്ടാൻ ബിനു കൃഷിചയ്തു തുടങ്ങുന്നത് ഏകദേശം 7 വർഷം മുൻപാണ്.

## Article Content

കൃഷി എന്നും ഹരമാക്കിയ ഒരുപാട് കർഷകർ നമുക്ക്‌ ചുറ്റുമുണ്ട്. വിവിധങ്ങളായ കൃഷികൾ ഇറക്കി ലാഭം കൊയ്യുന്ന യുവ കർഷകരും ധാരാളം. ഫോട്ടോ ഗ്രാഫിയാണ് തെഴിലെങ്കിലും കൃഷിയെ പ്രാണനുതുല്ല്യം സ്‌നേഹിക്കുന്ന യുവ കർഷകനുണ്ട് പേരട്ടയിൽ വെട്ടികാട്ടിൽ ബിനു ജോസഫ്. തായ്‌ലൻഡിൽ നിന്നും ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ പത്തനംതിട്ടയിൽ എത്തിയ റൂംബുട്ടാൻ ബിനു കൃഷിചയ്തു തുടങ്ങുന്നത് ഏകദേശം 7 വർഷം മുൻപാണ്.

കാസറഗോഡ് നിന്നും കൊണ്ടുവന്ന 20 തൈകളിൽ ആയിരുന്നു ആദ്യപരീക്ഷണം .ആദ്യപരീക്ഷണം വിജയം. 7 വർഷം മുൻപ് ആദ്യം പരീക്ഷിച്ച 20 തൈകളും രണ്ടാമത്തെ വർഷം ഫലം നൽകി. അധികം ആരും കൃഷി ചെയ്യാൻ മടിക്കുന്ന വിദേശി പഴങ്ങൾ സ്വന്തം ആവശ്യം കഴിഞ്ഞ് കിലോ 300/350 രൂപക്ക് വിൽക്കാൻ കഴിഞ്ഞതോടെ കൃഷിയുടെ ലാഭം മനസിലാക്കിയ ബിനു പതിയെ കൃഷി വികസിപ്പിച്ചു തുടങ്ങി. രണ്ട് ഏക്കറോളം സ്ഥലം റംബൂട്ടാൻ കൃഷിക്കായി ഒരുക്കി. കൂടെ മംഗോസ്റ്റിൻ ഡ്രാഗൺ ഫ്രൂട്സ് എന്നിവകൂടി പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങി. കൃഷി സ്ഥലം. വീടിനോട് ചേർന്ന രണ്ട് ഏക്കർ സ്ഥലത്ത് 180 ഓളം റംബൂട്ടാനാണ് വിളവെടുപ്പിന് ഒരുങ്ങി നിൽക്കുന്നത്. ഓരോ തൈകളും തമ്മിൽ 25 അടി വ്യത്യാസത്തിൽ വേണം കൃഷി ചെയ്യാൻ. പൂർണ്ണമായും ജൈവവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി രീതിയാണ് ബിനു പിന്തുടർന്ന് പോരുന്നത്.

ചെടികൾക്ക് ധാരാളം വെള്ളം ആവശ്യമാണ്. കുളങ്ങളും കുഴൽ കിണറുമാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത് . 40 ഓളം വരുന്ന മംഗോസ്റ്റിനും വിളവെടുപ്പിന് പകമായി നിൽക്കുന്നു. ഫലം പുറപ്പെടുവിച്ചു നിൽക്കുന്ന പുതിയ പരീക്ഷണമായ ഡ്രാഗൺ ഫ്രൂട്സിന്റെ കൃഷി വിപുലപ്പെടുത്താനുള്ള തയ്യറെടുപ്പിലാണ് ബിനു. അടുത്ത വർഷത്തോടെ ഡ്രാഗൺ ഫ്രൂട്സ് കൃഷി വ്യാപിക്കാനുള്ള തിരക്കിലാണ് ബിനു. നൂറോളം ഡ്രാഗൺ ഫ്രൂഡ്‌സിന്റെ കൃഷി ഇറക്കാൻ നിലം ഒരുക്കുന്ന തീവ്ര ശ്രമത്തിലാണ് ഇദ്ദേഹം. വിളവെടുപ്പ് കാലം.

മെയ്‌ ജൂൺ മാസങ്ങളിലാണ് റംബൂട്ടാനും മംഗോസ്റ്റിനും വിളവെടുക്കാൻ പകമാകുന്നത്. പഴത്തിന്റെ വലിപ്പവും ഗുണനിലവാരവും അനുസരിച്ച് 200 മുതൽ 250 രൂപ വരെയാണ് ഇന്ന് കർഷകന് ലഭിക്കുന്ന തുക. ഈ വർഷം പത്തു തവണ വിളവെടുപ്പു നടത്തിയെന്നും 50 മുതൽ 100 കിലോ വരെ ഒരോ തവണയും വിളവെടുക്കാൻ കഴിഞ്ഞെന്നും കൃത്യമായി പരിപാലിക്കുകയാണെങ്കിൽ വളരെ ലാഭകരമായ കൃഷിയാണ് റൂംബൂട്ടാൻ കൃഷിയെന്ന് ബിനുവിന്റെ അഭിപ്രായം. മാർക്കറ്റ് ബിനു വില്പനക്കായി പ്രധാനമായും ആശ്രിയിക്കുന്നത് ഇരിട്ടി,മട്ടന്നൂർ, കണ്ണൂർ മാർക്കറ്റുകളെയാണ്. ആവശ്യക്കാർ നേരിട്ടെത്തിയും വില്പന നടക്കുന്നു.ഈ വർഷം മുതൽ ബാംഗ്ലൂർ മാർക്കറ്റ് കൂടി ലക്ഷ്യം വയ്ക്കുന്നു.

വെല്ലുവിളികൾ വിലപ്പന തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മറ്റു സ്ഥലങ്ങളിൽ തോട്ടം പാട്ടത്തിന് എടുക്കുന്ന കച്ചവടക്കാർ കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില നൽകാതെ കബിളിപ്പിക്കുന്നത് വെല്ലുവിളി തന്നെയാണ്. മാർക്കറ്റിൽ ഗുണനിലവാരം കുറഞ്ഞ പഴങ്ങൾ കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ലഭ്യമാകുന്നത് സാധരണ കർഷകന് വില ലഭിക്കാതെ പോകുന്നതും കുരങ്ങ്, വവ്വാൽ, പക്ഷികൾ തുടങ്ങിയവയുടെ ശല്ല്യവും വലിയ വെല്ലുവിളി ആണെന്നാണ് ബിനു പറയുന്നത്. കുടുംബം. മട്ടന്നൂരിൽ 12 വർഷമായി സ്റ്റാർ ഫോട്ടോസ് എന്ന സ്ഥാപനം നടത്തിവരുന്ന ബിനു ഭാര്യ ടെസ്സി മക്കൾ ആൽഫ്രണ്ട്, അലൈൻ, എയ്ഞ്ചൽ നാലുപേരും കൃഷിയിൽ ബിനുവിനെ സഹായിക്കാൻ ഒപ്പമുണ്ട്. കൂടാതെ ഇവർക്കൊപ്പം മറ്റൊരു അഥിതികൂടി രണ്ട് വയസുകാരൻ ക്യാന്റി. (ക്രൊക് ടൈൻ ) ക്യാന്റി പാട്ടു പാടും വർത്തമാനം പറയും അവർക്കൊപ്പം തോളിൽ കയറി സഞ്ചരിക്കും.

> “കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഗവണ്മെന്റ് തലത്തിൽ കൂടുതൽ പദ്ധതികളും യുവ തലമുറ വിഷരഹിത ഭക്ഷ്യ വസ്തുക്കൾ ലഭിക്കാൻ കൂടുതൽ കൃഷിയിടങ്ങൾ സൃഷ്ട്ടിക്കുകയും വേണം.” ബിനു ജോസഫ് റംമ്പൂട്ടാൻ കർഷകൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121833/a-young-farmer-who-grows-a-variety-of-crops-and-makes-a-profit)