---
title: "വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിംഗ് ഐ.പി.എസ് ചുമതലയേറ്റു. "
english_title: "Padam Singh IPS has taken over as Wayanad District Police Chief. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121854/padam-singh-ips-has-taken-over-as-wayanad-district-police-chief"
published_at: "2023-06-12T19:36:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64872687c48f0_fggffh.jpg"
keywords: []
---

# വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിംഗ് ഐ.പി.എസ് ചുമതലയേറ്റു. 

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിംഗ് ഐ.പി.എസ് ചുമതലയേറ്റു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആയി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മുന്‍പ് പാലക്കാട് ജില്ലയില്‍ എ എസ് പി ആയും കോവിഡ് കാലഘട്ടത്തില്‍ ഐ.പി.എസ് ട്രെയിനി ആയി വയനാട് ജില്ലയിലും സേവനമനുഷ്ഠിച്ചിരുന്നു. ആര്‍.ആനന്ദ് ഐ.പി.എസ് പാലക്കാട് ജില്ലാ പോലീസ് മേധാവിയായി സ്ഥലംമാറിയ ഒഴിവിലേക്കാണ് നിയമനം. കോവിഡ് കാലത്ത് അതിഥി തൊഴിലാളികളുടെ യാത്രയയപ്പ് ചടങ്ങില്‍ കവിത എഴുതി ആലപിച്ചതിലൂടെ മാധ്യമ ശ്രദ്ധനേടിയ വ്യക്തിയാണ് പദം സിംഗ്.

## Article Content

**കല്‍പ്പറ്റ: **വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിംഗ് ഐ.പി.എസ് ചുമതലയേറ്റു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആയി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മുന്‍പ് പാലക്കാട് ജില്ലയില്‍ എ എസ് പി ആയും കോവിഡ് കാലഘട്ടത്തില്‍ ഐ.പി.എസ് ട്രെയിനി ആയി വയനാട് ജില്ലയിലും സേവനമനുഷ്ഠിച്ചിരുന്നു. ആര്‍.ആനന്ദ് ഐ.പി.എസ് പാലക്കാട് ജില്ലാ പോലീസ് മേധാവിയായി സ്ഥലംമാറിയ ഒഴിവിലേക്കാണ് നിയമനം. കോവിഡ് കാലത്ത് അതിഥി തൊഴിലാളികളുടെ യാത്രയയപ്പ് ചടങ്ങില്‍ കവിത എഴുതി ആലപിച്ചതിലൂടെ മാധ്യമ ശ്രദ്ധനേടിയ വ്യക്തിയാണ് പദം സിംഗ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121854/padam-singh-ips-has-taken-over-as-wayanad-district-police-chief)