---
title: "കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. "
english_title: "A four-year-old boy died after being hit by a car. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121859/a-four-year-old-boy-died-after-being-hit-by-a-car"
published_at: "2023-06-12T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64872e3978a62_dgdfhgfdhfghfghfg.jpg"
keywords: []
---

# കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. 

> **Lead Summary:** **കോട്ടയം: **കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ. എല്‍.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. നഴ്‌സറി വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപത്തുവെച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

## Article Content

**കോട്ടയം: **കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ. എല്‍.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. നഴ്‌സറി വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപത്തുവെച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121859/a-four-year-old-boy-died-after-being-hit-by-a-car)