---
title: "ഹോട്ടലില്‍ കവര്‍ച്ച നടത്തി രണ്ടുലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. "
english_title: "A native of Tamil Nadu was arrested in the incident of robbing a hotel and looting around 2 lakh rupees. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121864/a-native-of-tamil-nadu-was-arrested-in-the-incident-of-robbing-a-hotel-and-looting-around-2-lakh-rupees"
published_at: "2023-06-12T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648732a71ffee_xfxgxfhcnv.jpg"
keywords: []
---

# ഹോട്ടലില്‍ കവര്‍ച്ച നടത്തി രണ്ടുലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. 

> **Lead Summary:** **കോഴിക്കോട്**: ഹോട്ടലില്‍ കവര്‍ച്ച നടത്തി രണ്ടുലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. ഭാഗ്യരാജി ആണ് പിടിയിലായത്. മിംസ് ആശുപത്രിക്കു സമീപം ശ്രീലക്ഷ്മി ഹോട്ടലില്‍ കവര്‍ച്ച നടത്തിയ ഭാഗ്യരാജിയെ തമിഴ്‌നാട്ടിലെ തിരുവാരൂറിലെ മണ്ണാര്‍ ഗുടിയിലെ ഉള്‍ഗ്രാമത്തില്‍നിന്ന് പിടികൂടുകയായിരുന്നു. മേയ് 27-നാണ് കേസിനാസ്പദമായ സംഭവം. മാസങ്ങള്‍ക്കുമുന്‍പ് ശ്രീലക്ഷ്മി ഹോട്ടലില്‍ കുറച്ചുദിവസം ജോലിചെയ്തിരുന്ന ഭാഗ്യരാജ്, അവിടത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം സ്ഥലംവിട്ടു. പിന്നീട് അവിടെത്തന്നെ കവര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

## Article Content

**കോഴിക്കോട്**: ഹോട്ടലില്‍ കവര്‍ച്ച നടത്തി രണ്ടുലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. ഭാഗ്യരാജി ആണ് പിടിയിലായത്. മിംസ് ആശുപത്രിക്കു സമീപം ശ്രീലക്ഷ്മി ഹോട്ടലില്‍ കവര്‍ച്ച നടത്തിയ ഭാഗ്യരാജിയെ തമിഴ്‌നാട്ടിലെ തിരുവാരൂറിലെ മണ്ണാര്‍ ഗുടിയിലെ ഉള്‍ഗ്രാമത്തില്‍നിന്ന് പിടികൂടുകയായിരുന്നു. മേയ് 27-നാണ് കേസിനാസ്പദമായ സംഭവം. മാസങ്ങള്‍ക്കുമുന്‍പ് ശ്രീലക്ഷ്മി ഹോട്ടലില്‍ കുറച്ചുദിവസം ജോലിചെയ്തിരുന്ന ഭാഗ്യരാജ്, അവിടത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം സ്ഥലംവിട്ടു. പിന്നീട് അവിടെത്തന്നെ കവര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കരുതിവെച്ച പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടലുടമ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതി പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറുന്നതിന്റെ അവ്യക്തമായ ചിത്രം ലഭിച്ചു. പിന്നീട് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയിലേക്കെത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായായ ഭാഗ്യരാജ്, വയനാട്ടിലായിരുന്നു വര്‍ഷങ്ങളായി താമസിച്ചിരുന്നത്. കവര്‍ച്ച നടത്തിയതിനുശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, കൂടാതെ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അര്‍ജുന്‍, രാകേഷ് ചൈതന്യം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ റസല്‍രാജ്, രതീഷ് ഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫൈസല്‍ എന്നിവരാണ് അന്വേഷണം നടത്തിയിത്. മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ മോഷണം കൂടാന്‍ സാധ്യതയുണ്ടെന്നും വിലപ്പെട്ട വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവരും വീടുവിട്ട് പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കെ.ഇ. ബൈജു അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121864/a-native-of-tamil-nadu-was-arrested-in-the-incident-of-robbing-a-hotel-and-looting-around-2-lakh-rupees)