---
title: "കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. "
english_title: "Two people were injured after falling from a train running at West Hill in Kozhikode. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121869/two-people-were-injured-after-falling-from-a-train-running-at-west-hill-in-kozhikode"
published_at: "2023-06-12T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648735c1da721_gdhfdjfk.jpg"
keywords: []
---

# കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് , അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നിലഗുരുതരമാണ്. സാരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് , അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നിലഗുരുതരമാണ്. സാരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കംമ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവർ വീണത്. കോഴിക്കോട് വെള്ളയിൽ ഭാഗത്തുവെച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121869/two-people-were-injured-after-falling-from-a-train-running-at-west-hill-in-kozhikode)