---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സൈനിക സേവനത്തിൽ നിന്നും വിരമിച്ച വിമുക്ത ഭടനെയും ആദരിച്ചു. "
english_title: "Honorable students and ex-servicemen were felicitated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121875/honorable-students-and-ex-servicemen-were-felicitated"
published_at: "2023-06-12T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648738a27fedd_dfghjkl.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സൈനിക സേവനത്തിൽ നിന്നും വിരമിച്ച വിമുക്ത ഭടനെയും ആദരിച്ചു. 

> **Lead Summary:** **കൊട്ടിയൂർ:** ഇന്ത്യൻ നാഷണൽ കോൺഗ്രസ് 7-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സൈനിക സേവനത്തിൽ നിന്നും വിരമിച്ച വിമുക്ത ഭടനെ ആദരിക്കുകയും ചെയ്തു. കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത് അധ്യക്ഷനായ ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനവും, പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

## Article Content

**കൊട്ടിയൂർ:** ഇന്ത്യൻ നാഷണൽ കോൺഗ്രസ് 7-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സൈനിക സേവനത്തിൽ നിന്നും വിരമിച്ച വിമുക്ത ഭടനെ ആദരിക്കുകയും ചെയ്തു. കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത് അധ്യക്ഷനായ ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനവും, പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പിസി രാമകൃഷ്ണൻ, കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ് തങ്കച്ചൻ കല്ലടയിൽ, മുൻ മെമ്പർ വത്സമ്മ കൈപ്പാടത്ത് ജോജോ മേക്കൽ, മെൽബിൻ കല്ലടയിൽ എന്നിവർ സംസാരിച്ചു. സൈനിക സേവനത്തിൽ നിന്നും വിരമിച്ച ജോമി ഇടശ്ശേരിക്കുന്നേൽ ആദരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121875/honorable-students-and-ex-servicemen-were-felicitated)