---
title: "വിജയോത്സവം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121908/iritty"
published_at: "2023-06-13T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487b40672564_FB_IMG_1686614984283.jpg"
keywords: []
---

# വിജയോത്സവം

> **Lead Summary:**  **ഇരിട്ടി**: കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം വിജയോത്സവം പായം പഞ്ചായത്ത് പ്രസിഡന്റ്പി.രജനി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.തോമസ് തയ്യില്‍ അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**: കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം വിജയോത്സവം പായം പഞ്ചായത്ത് പ്രസിഡന്റ്പി.രജനി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.തോമസ് തയ്യില്‍ അധ്യക്ഷത വഹിച്ചു.

ഇരിട്ടി കിങ്സ് അക്കാദമിയുമായി ചേര്‍ന്നുള്ള ഐഇഎല്‍ടിഎസ്, ജര്‍മ്മന്‍ ഭാഷാ പരിശീലന ക്ലാസ് കിങ്സ് അക്കാദമി ചെയര്‍മാന്‍ സലിന്‍ ജോസില്‍ ബ്രോഷര്‍ ഏറ്റുവാങ്ങി മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.ജെ. വിനോദ്, പായം പഞ്ചായത്ത് അംഗം അനില്‍ എം.കൃഷ്ണന്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഷൈനി വി സിറിയക്, പിടിഎ പ്രസിഡന്റ് പി.എന്‍.സുരേഷ് സെന്റ് മേരീസ് ചര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ തോമസ് ഇല്ലിക്കല്‍, സ്റ്റാഫ് പ്രതിനിധി പി.കെ.ബാബു, സ്റ്റാഫ് സെക്രട്ടറി കെ.ജെ.സിനി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121908/iritty)