---
title: " എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ"
english_title: "Airtel has radically updated its recharge plans"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12191/Airtel-has-radically-updated-its-recharge-plans"
published_at: "2021-11-22T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b7df63df94_airtel-1589554833.jpg"
keywords: []
---

#  എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

> **Lead Summary:** ദില്ലി: ഭാരതി എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു. 20 രൂപ മുതൽ 501 രൂപ വരെയാണ് വർധന. നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. മൂലധനത്തിന് മുകളിൽ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് കമ്പനി ഈ നിരക്ക് വർധന ഏർപ്പെടുത്തിയതെന്ന് കമ്പനി പറയുന്നു.ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി മുൻകാലങ്ങളിൽ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്‌വര്‍ക്കിനും സ്‌പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നുവെന്ന് കമ്പനി പറയുന്നു.

## Article Content

ദില്ലി: ഭാരതി എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു. 20 രൂപ മുതൽ 501 രൂപ വരെയാണ് വർധന. നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. മൂലധനത്തിന് മുകളിൽ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് കമ്പനി ഈ നിരക്ക് വർധന ഏർപ്പെടുത്തിയതെന്ന് കമ്പനി പറയുന്നു.ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി മുൻകാലങ്ങളിൽ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്‌വര്‍ക്കിനും സ്‌പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നുവെന്ന് കമ്പനി പറയുന്നു.

ഇന്ത്യയില്‍ 5ജി സേവനം യാഥാർത്ഥ്യമാക്കാൻ എയര്‍ടെലിന് ആവശ്യമായ സാമ്പത്തിക ശേഷി ലക്ഷ്യമിട്ടാണ് നവംബര്‍ മാസത്തില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫുകള്‍ പുതുക്കുന്നത്.ഇതിന് പുറമെ 379 രൂപയുടെ 84 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 455 രൂപ ഈടാക്കും. പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നേട്ടങ്ങൾ. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ നവംബര്‍ 26 മുതല്‍  എയർടെൽ വെബ്സൈറ്റ് വഴി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12191/Airtel-has-radically-updated-its-recharge-plans)