---
title: "ലാപ്ടോപ്പ് വിതരണം ചെയ്തു "
english_title: "Kanichar gramapanjayath laptop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12192/kanichar-gramapanjayath-laptop"
published_at: "2021-11-22T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b7d9879295_PicsArt_11-22-04.44.07.jpg"
keywords: []
---

# ലാപ്ടോപ്പ് വിതരണം ചെയ്തു 

> **Lead Summary:** കണിച്ചാർ: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരൺ പദ്ധതിപ്രകാരം പൂളകുറ്റി എൽ.പി സ്കൂളിലെ ആദിവാസി വിദ്യാർത്ഥികൾക്കായി അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

## Article Content

കണിച്ചാർ: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരൺ പദ്ധതിപ്രകാരം പൂളകുറ്റി എൽ.പി സ്കൂളിലെ ആദിവാസി വിദ്യാർത്ഥികൾക്കായി അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് ഷൈജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷോജറ്റ് ജോൺ, സ്കൂൾ ഹെഡ്മാസ്റ്റർ വി.എ ബെന്നി, മദർ പിടിഎ പ്രസിഡണ്ട് ആഷ മനോജ്, കെ എം ജോസ്,സ്റ്റാഫ് സെക്രട്ടറി ഹെലൻ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. 31 ലാപ്ടോപ്പുകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12192/kanichar-gramapanjayath-laptop)