---
title: "ഒഡീഷ ട്രെയിൻ ദുരന്തം: അഞ്ചു പേരെ സിബിഐ കസ്റ്റഡിയിലെടുത്തു "
english_title: "Cbi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121987/cbi"
published_at: "2023-06-13T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648805c254ca7_Screenshot_20230613-112027_Facebook.jpg"
keywords: []
---

# ഒഡീഷ ട്രെയിൻ ദുരന്തം: അഞ്ചു പേരെ സിബിഐ കസ്റ്റഡിയിലെടുത്തു 

> **Lead Summary:** **ഭുവനേശ്വർ**: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബ ന്ധപ്പെട്ട് അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടു ത്തു. ബെഹനഗ റെയിൽവേ സ്റ്റേഷനിലെ സ്റ്റേ ഷൻ മാസ്റ്റർ, സിഗ്നലിംഗ് ഓഫീസർ എന്നിവർ അട ക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണ ത്തിന്റെ ഭാഗമായി ബഹനഗ സ്റ്റേഷൻ സിബിഐ തത്ക്കാലത്തേയ്ക്ക് സീൽ ചെയ്തിരുന്നു.

## Article Content

**ഭുവനേശ്വർ**: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബ ന്ധപ്പെട്ട് അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടു ത്തു. ബെഹനഗ റെയിൽവേ സ്റ്റേഷനിലെ സ്റ്റേ ഷൻ മാസ്റ്റർ, സിഗ്നലിംഗ് ഓഫീസർ എന്നിവർ അട ക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണ ത്തിന്റെ ഭാഗമായി ബഹനഗ സ്റ്റേഷൻ സിബിഐ തത്ക്കാലത്തേയ്ക്ക് സീൽ ചെയ്തിരുന്നു.

ട്രെയിൻ ദുരന്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം സിബി ഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷ ണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എ ഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശിച്ചിരു ന്നില്ല. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമു ള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കു ന്നത്. രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ 288 പേ ർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 80ൽ അധികം മൃതദേഹങ്ങൾ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121987/cbi)