---
title: "പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്"
english_title: "gas cylinder exploded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12199/gas-cylinder-exploded"
published_at: "2021-11-22T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b86103e0a6_PicsArt_11-22-05.28.24.jpg"
keywords: []
---

# പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

> **Lead Summary:** തൃശൂർ കൈപ്പറമ്പിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. സ്ഫോടനത്തില്‍ ഓടിട്ട വീട് തകർന്നു. 

## Article Content

തൃശൂർ കൈപ്പറമ്പിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. സ്ഫോടനത്തില്‍ ഓടിട്ട വീട് തകർന്നു. 

ഇന്നു രാവിലെ ഏഴേമുക്കാലിനായിരുന്നു സംഭവം. തൃശൂർ കൈപ്പറമ്പ് പുത്തൂർ സ്വദേശിയ വിജയന്റെ വീട്ടിലായിരുന്നു പൊട്ടിത്തെറി. ഇരുനില ഓടിട്ട വീട്ടിലാണ് സംഭവം. വിജയനും സഹോദരനും ഉണ്ണികൃഷ്ണനുമായിരുന്നു രണ്ടു നില വീട്ടിലെ താമസക്കാർ. മുകളിലത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് ആദ്യം തീ കണ്ടത്. ഇതോടെ, വീട്ടുകാരെല്ലാം പുറത്തിറങ്ങി നിന്നു. താഴെയുള്ള രണ്ടു സിലിണ്ടറുകൾ വിജയൻ ഇതിനിടെ പോയി മാറ്റി മറ്റൊരു സിലിണ്ടർ കൂടി മാറ്റാൻ വീടിനകത്തേയ്ക്കു കയറിയപ്പോഴായിരുന്നു പൊട്ടിത്തെറി. അങ്ങനെയാണ്. വിജയന് ഗുരുതരമായി പരുക്കേറ്റത്. മേൽക്കൂരയിലെ ഓടെല്ലാം തെറിച്ചുപോയി. ജനൽ കതകും തെറിച്ചു. വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറിയെന്ന് നാട്ടുകാർ പറഞ്ഞു

പരുക്കേറ്റ വിജയനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്നാണ് ആദ്യത്തെ തീപിടുത്തമെന്ന് സംശയിക്കുന്നു. പിന്നീട്, ഇത് പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. പാചകവാതക കമ്പനിയിലെ വിദഗ്ധരെത്തി പൊട്ടിത്തെറിയുടെ കാരണം അന്വേഷിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12199/gas-cylinder-exploded)