---
title: "ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് മരണം"
english_title: "Gujarathe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122045/gujarathe"
published_at: "2023-06-13T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488258f7f720_Screenshot_2023-06-13-13-44-01-45_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് മരണം

> **Lead Summary:**  ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. രാജ്‌കോട്ടിൽ ബൈക്കിന് മുകളിലേക്ക് മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്.

## Article Content

 ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. രാജ്‌കോട്ടിൽ ബൈക്കിന് മുകളിലേക്ക് മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്.

ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂർ റിഗ്ഗിൽ നിന്നും വിദേശ പൗരൻമാരെ കോസ്റ്റ് ഗാർഡ് ഒഴിപ്പിച്ചു. വിദേശികളടക്കം അമ്പത് പേരെ കരയ്ക്ക് എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബിപോർജോയ് കര തൊടുമെന്നാണ് അറിയിപ്പ്. കരയിൽ 150 കിലോമീറ്റർ വേഗതയിലാണ് കാറ്റ് എത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122045/gujarathe)