---
title: " സ്കൂൾ മതിൽ ഇടിഞ്ഞു വീണ്  അപകടം: മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122054/kozhikodu"
published_at: "2023-06-13T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64882fab653d8_Screenshot_20230613-142254_Chrome.jpg"
keywords: []
---

#  സ്കൂൾ മതിൽ ഇടിഞ്ഞു വീണ്  അപകടം: മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **കോഴിക്കോട്** : ഇന്ന് രാവിലെ കുറ്റ്യാടിക്കടുത്ത് പബ്ലിക്ക് സ്കൂൾ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാർ തകർന്നു, മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കാറിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിൻ്റെ ചെങ്കൽ മതിലാണ് ഇന്ന് രാവിലെ നിലംപൊത്തിയത്. സ്കൂളിലേക്ക് വിദ്യാർത്ഥിയെ കൊണ്ടുവിടാൻ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കോഴിക്കോട്** : ഇന്ന് രാവിലെ കുറ്റ്യാടിക്കടുത്ത് പബ്ലിക്ക് സ്കൂൾ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാർ തകർന്നു, മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കാറിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിൻ്റെ ചെങ്കൽ മതിലാണ് ഇന്ന് രാവിലെ നിലംപൊത്തിയത്. സ്കൂളിലേക്ക് വിദ്യാർത്ഥിയെ കൊണ്ടുവിടാൻ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

 മതിലിന് സമീപത്തെ റോഡിൽ കാർ നിർത്തി രക്ഷിതാവ് ഫോൺ ചെയ്യുന്നതിനിടെയാണ് അപകടം. മണ്ണിനടിയിൽപ്പെട്ട കാറിൽ ഈ സമയം നാല് വയസുള്ള കുട്ടി ഉണ്ടായിരുന്നു. കാറിൻ്റെ ഡോർ തുറന്ന് കുട്ടിയെ ഉടൻ പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122054/kozhikodu)