---
title: "മട്ടന്നൂരിൽ റാൻസ് അക്കാദമി പ്രവർത്തനമാരംഭിച്ചു"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122075/mattannur"
published_at: "2023-06-13T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64883fba90c71_IMG-20230613-WA0205.jpg"
keywords: []
---

# മട്ടന്നൂരിൽ റാൻസ് അക്കാദമി പ്രവർത്തനമാരംഭിച്ചു

> **Lead Summary:** മട്ടന്നൂരിൽ റാൻസ് അക്കാദമി പ്രവർത്തനമാരംഭിച്ചു മട്ടന്നൂർ എയർപോർട്ട് ജംഗ്ഷനു സമീപം പുതിയ ബിൽഡിങ്ങിൽ റാൻസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ ടി മിനി അധ്യക്ഷത വഹിച്ചു. അക്കാദമിയുടെ ഒഫീഷ്യൽ ആപ്പ് ലോഞ്ചിങ്ങും പ്രസിഡന്റ് നിർവഹിച്ചു.

## Article Content

മട്ടന്നൂരിൽ റാൻസ് അക്കാദമി പ്രവർത്തനമാരംഭിച്ചു മട്ടന്നൂർ എയർപോർട്ട് ജംഗ്ഷനു സമീപം പുതിയ ബിൽഡിങ്ങിൽ റാൻസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ ടി മിനി അധ്യക്ഷത വഹിച്ചു. അക്കാദമിയുടെ ഒഫീഷ്യൽ ആപ്പ് ലോഞ്ചിങ്ങും പ്രസിഡന്റ് നിർവഹിച്ചു.

നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഓ കെ പ്രസാദ്, സുഗതൻ, അബ്ദുൽ ജലീൽ, മുസ്തഫ ദാവാർ , മഹേഷ്, ലത്തീഫ്, അബ്ദുള്ള, നിസാമുദ്ദീൻ, സായിഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. സി എ, സി എം എ, എ സി സി എ തുടങ്ങിയ നിരവധി കോഴ്സുകൾ റാൻസ് അക്കാദമിയിൽ പരിശീലിപ്പിക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122075/mattannur)