---
title: "ജിഐഎസ് മാപ്പിങ്ങ് സർവ്വേയുടെ മൂന്നാംഘട്ട ഉദ്ഘാടനം നടത്തി"
english_title: "The third phase of GIS mapping survey was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122076/the-third-phase-of-gis-mapping-survey-was-inaugurated"
published_at: "2023-06-13T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64883e29a7f41_Screenshot_2023-06-13-15-26-52-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ജിഐഎസ് മാപ്പിങ്ങ് സർവ്വേയുടെ മൂന്നാംഘട്ട ഉദ്ഘാടനം നടത്തി

> **Lead Summary:** ജിഐഎസ് മാപ്പിങ്ങ് സർവ്വേയുടെ മൂന്നാംഘട്ട ഉദ്ഘാടനം നടത്തി. ജി ഐ എസ് മാപ്പിങ്ങും ആയി ബന്ധപ്പെട്ടുകൊണ്ട് ശ്രീകണ്ഠപുരം നഗരസഭയുടെ കെട്ടിടങ്ങളുടെ മൂന്നാംഘട്ട സർവേയുടെ ഉദ്ഘാടനം നഗരസഭ ഒന്നാം വാർഡായ ചെമ്പൻതോട്ടിൽ വെച്ച് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

ജിഐഎസ് മാപ്പിങ്ങ് സർവ്വേയുടെ മൂന്നാംഘട്ട ഉദ്ഘാടനം നടത്തി. ജി ഐ എസ് മാപ്പിങ്ങും ആയി ബന്ധപ്പെട്ടുകൊണ്ട് ശ്രീകണ്ഠപുരം നഗരസഭയുടെ കെട്ടിടങ്ങളുടെ മൂന്നാംഘട്ട സർവേയുടെ ഉദ്ഘാടനം നഗരസഭ ഒന്നാം വാർഡായ ചെമ്പൻതോട്ടിൽ വെച്ച് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ കെ സി ജോസഫ് കൊന്നക്കൽ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോസഫിനെ ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ നിഷീദ റഹ്മാൻ, ഷീന, ബിജു പുതുശ്ശേരി, ചാക്കോ കൊന്നക്കൽ, ജി ഐ എസ് മാപ്പിംഗ് കോർ ഡിനേറ്റർ ശരത്ത്, പ്രോജക്ട് മാനേജർ ഷൈജു, തുടങ്ങിയവർ പദ്ധതിയെക്കുറിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122076/the-third-phase-of-gis-mapping-survey-was-inaugurated)