---
title: "ബന്ധുവായ ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ"
english_title: "An elderly man who molested his relative, a seven-year-old girl, was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122082/an-elderly-man-who-molested-his-relative-a-seven-year-old-girl-was-arrested"
published_at: "2023-06-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488440255e59_Screenshot_2023-06-13-15-54-31-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബന്ധുവായ ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ**: ബന്ധുവായ ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ. തളിപ്പറമ്പ് നഗരസഭാ പരിധിയിൽ താമസക്കാരനായ 75കാരനെയാണ് പോക്സോ നിയമപ്രകാരം തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മധ്യവേനലവധി സമയത്താണ് തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ ഏഴു വയസുകാരിയെ ബന്ധുവായ വയോധികൻ പീഡനത്തിനിരയാക്കിയത്.

## Article Content

**തളിപ്പറമ്പ**: ബന്ധുവായ ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ. തളിപ്പറമ്പ് നഗരസഭാ പരിധിയിൽ താമസക്കാരനായ 75കാരനെയാണ് പോക്സോ നിയമപ്രകാരം തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മധ്യവേനലവധി സമയത്താണ് തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ ഏഴു വയസുകാരിയെ ബന്ധുവായ വയോധികൻ പീഡനത്തിനിരയാക്കിയത്.

ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. ഇയാൾ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ കൂടി പീഡിപ്പിച്ചതായും സൂചനയുണ്ട്. ഈ കുട്ടികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122082/an-elderly-man-who-molested-his-relative-a-seven-year-old-girl-was-arrested)