---
title: "വി സിയുടെ യാത്രയയപ്പ് ചടങ്ങില്‍ കെഎസ്‌യു പ്രതിഷേധം"
english_title: "Kannur KSU protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12209/kannur-ksu-protest"
published_at: "2021-11-22T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b9252461d0_PicsArt_11-22-06.22.00.jpg"
keywords: []
---

# വി സിയുടെ യാത്രയയപ്പ് ചടങ്ങില്‍ കെഎസ്‌യു പ്രതിഷേധം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ വിരമിക്കല്‍ ചടങ്ങിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ സര്‍വ്വകാലാശാലയില്‍ പ്രതിഷേധിച്ചു. വിസിയുടെ ചെരുപ്പ് മാലയണിഞ്ഞ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ നാല് വര്‍ഷം സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് നിരവധി ബന്ധു നിയമനങ്ങളും മറ്റും വിരമിക്കുന്ന വിസിയുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ നടന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് കൊണ്ട് സിപിഎമ്മിന് വിടുപണിയെടുത്തുകൊണ്ടുമാണ് വിസി മുന്നോട്ട പോയത്്. ഇതിനെതിരെ പ്രതിഷേധിച്ചാണ് കെഎസ്‌യു വിസുയുടെ ചെരിപ് മാലയണിഞ്ഞ കോലം കത്തിച്ചത്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ വിരമിക്കല്‍ ചടങ്ങിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ സര്‍വ്വകാലാശാലയില്‍ പ്രതിഷേധിച്ചു. വിസിയുടെ ചെരുപ്പ് മാലയണിഞ്ഞ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ നാല് വര്‍ഷം സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് നിരവധി ബന്ധു നിയമനങ്ങളും മറ്റും വിരമിക്കുന്ന വിസിയുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ നടന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് കൊണ്ട് സിപിഎമ്മിന് വിടുപണിയെടുത്തുകൊണ്ടുമാണ് വിസി മുന്നോട്ട പോയത്്. ഇതിനെതിരെ പ്രതിഷേധിച്ചാണ് കെഎസ്‌യു വിസുയുടെ ചെരിപ് മാലയണിഞ്ഞ കോലം കത്തിച്ചത്.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അഭിജിത്ത് സി.ടി, ആദര്‍ശ് മാങ്ങാട്ടിടം, അന്‍സില്‍ വാഴപ്പള്ളി, മുഹമ്മദ് റായിബ്, അജിത്ത് അശോകന്‍, ആകാശ് ഭാസ്‌കരന്‍,ആലേക് എന്നിവര്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12209/kannur-ksu-protest)