---
title: "സോ വേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Congratulations to the students who have achieved outstanding results"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122101/congratulations-to-the-students-who-have-achieved-outstanding-results"
published_at: "2023-06-13T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488526203e21_Screenshot_2023-06-13-16-51-37-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സോ വേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:**  **കൂത്തുപറമ്പ്**: ആയിത്തറ മമ്പറം സോ വേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോൽക്കളി പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു . എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആയിത്തറ മമ്പറം സോവേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്.

## Article Content

 **കൂത്തുപറമ്പ്**: ആയിത്തറ മമ്പറം സോ വേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോൽക്കളി പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു . എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആയിത്തറ മമ്പറം സോവേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്.

പ്രദേശത്തെ നിരവധി കുട്ടികളാണ് അനുമോദനം ഏറ്റുവാങ്ങാൻ എത്തിച്ചേർന്നത്. കലാമണ്ഡലം മഹേന്ദ്രൻ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത കോൽക്കളി പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. 90 വയസ്സ് പൂർത്തിയായ കോൽക്കളി ആശാൻ ഇരിട്ടി കീഴൂരിലെ കണ്ണൻ നായരെ ചടങ്ങിൽ വച്ച് അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി. പ്രീത, മുകുന്ദൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. പി.കെ.ബിജു സ്വാഗതവും, പ്രിയേഷ് കരുവാത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122101/congratulations-to-the-students-who-have-achieved-outstanding-results)