---
title: "വിദ്യയെ കിട്ടണമെങ്കിൽ ആർഷോയുടെ വീട്ടിൽ തപ്പണമെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി"
english_title: "KSU State General Secretary Farhan Munderi said that if he wants to get Vidya, he should knock on Arsho's house "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122130/ksu-state-general-secretary-farhan-munderi-said-that-if-he-wants-to-get-vidya-he-should-knock-on-arshos-house"
published_at: "2023-06-13T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64887b94c66f6_hiojojop.jpg"
keywords: []
---

# വിദ്യയെ കിട്ടണമെങ്കിൽ ആർഷോയുടെ വീട്ടിൽ തപ്പണമെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി

> **Lead Summary:** ** കണ്ണൂർ:** വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദകേസില്‍ ഒളിവിൽ കഴിയുന്ന കെ.വിദ്യക്കെതിരെ വിമർശനവുമായി കെ.എസ്.യു. സംസ്ഥാനമൊട്ടാകെ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്ത വിദ്യയെ കിട്ടണമെങ്കിൽ ആർഷോയുടെ വീട്ടിൽ തപ്പണമെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. കെ.എസ്.യു പയ്യന്നൂർ കോളേജിൽ നടന്ന യൂണിറ്റ് സമ്മേളനത്തിലായിരുന്നു വിമർശനം. വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐക്കാർ തച്ചു തകർത്താണ് മുന്നോട്ട് പോകുന്നത്. ബന്ധുക്കൾക്കും ആവശ്യപ്പെട്ടവർക്കും നിയമനങ്ങൾ നടത്തുമ്പോൾ വിദ്യാലയം എന്ന സംവരണം അട്ടിമറിച്ചു കൊണ്ട് പിഎച്ച്ഡി വിദ്യാർത്ഥി കേരളത്തിൽ ഉണ്ടാകുമ്പോൾ അതിനെ സംരക്ഷിക്കാൻ നോക്കുന്നത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർ ആർഷോയുടെ നേതൃത്വത്തിലാണെന്ന് ഫർഹാൻ ആരോപിച്ചു.

## Article Content

** കണ്ണൂർ:** വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദകേസില്‍ ഒളിവിൽ കഴിയുന്ന കെ.വിദ്യക്കെതിരെ വിമർശനവുമായി കെ.എസ്.യു. സംസ്ഥാനമൊട്ടാകെ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്ത വിദ്യയെ കിട്ടണമെങ്കിൽ ആർഷോയുടെ വീട്ടിൽ തപ്പണമെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. കെ.എസ്.യു പയ്യന്നൂർ കോളേജിൽ നടന്ന യൂണിറ്റ് സമ്മേളനത്തിലായിരുന്നു വിമർശനം. വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐക്കാർ തച്ചു തകർത്താണ് മുന്നോട്ട് പോകുന്നത്. ബന്ധുക്കൾക്കും ആവശ്യപ്പെട്ടവർക്കും നിയമനങ്ങൾ നടത്തുമ്പോൾ വിദ്യാലയം എന്ന സംവരണം അട്ടിമറിച്ചു കൊണ്ട് പിഎച്ച്ഡി വിദ്യാർത്ഥി കേരളത്തിൽ ഉണ്ടാകുമ്പോൾ അതിനെ സംരക്ഷിക്കാൻ നോക്കുന്നത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർ ആർഷോയുടെ നേതൃത്വത്തിലാണെന്ന് ഫർഹാൻ ആരോപിച്ചു.

കേരളമൊട്ടാകെ പൊലീസ് വിദ്യയെ തിരയുമ്പോൾ അവരെ അന്വേഷിക്കേണ്ടത് മറ്റെങ്ങും അല്ല ആർഷോയുടെ വീട്ടിലാണെന്നും ഫർഹാൻ പറഞ്ഞു. മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഗസ്റ്റ് അധ്യാപക നിയമനത്തിന് ഹാജരാക്കിയ കേസിൽ കെ വിദ്യ ഇപ്പോഴും ഒളിവിലാണ്. വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം പൊലീസ് തേടി. എന്നിട്ടും ഇതുവരെ വിദ്യയെ കണ്ടെത്താനായില്ല. വിദ്യാർത്ഥി സംഘടനയായ കെഎസ്.യു അടക്കം വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122130/ksu-state-general-secretary-farhan-munderi-said-that-if-he-wants-to-get-vidya-he-should-knock-on-arshos-house)