---
title: "ലി​വ് ഇ​ൻ റി​ലേ​ൻ​ഷി​പ്പ് വി​വാ​ഹ​മാകില്ല;`വി​വാ​ഹ​മോ​ച​ന' ഹ​ർ​ജി ത​ള്ളി ഹൈ​കോ​ട​തി."
english_title: "Live in relationship does not become marriage; High Court rejects ``divorce'' petition Th. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122143/live-in-relationship-does-not-become-marriage-high-court-rejects-divorce-petition-th"
published_at: "2023-06-13T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648884674e5b2_guyhkjl.jpg"
keywords: []
---

# ലി​വ് ഇ​ൻ റി​ലേ​ൻ​ഷി​പ്പ് വി​വാ​ഹ​മാകില്ല;`വി​വാ​ഹ​മോ​ച​ന' ഹ​ർ​ജി ത​ള്ളി ഹൈ​കോ​ട​തി.

> **Lead Summary:** **കൊ​ച്ചി: **ലി​വ് ഇ​ൻ റി​ലേ​ൻ​ഷി​പ്പ് വി​വാ​ഹ​മാകില്ലെന്ന് ഹൈകോടതി. ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ വി​വാ​ഹ​ത്തി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​യി​ൽ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രു​മി​ച്ച് താമസി​ക്കു​ന്ന ര​ണ്ട് പേ​ർ സ്വ​യം ത​യാ​റാ​ക്കി​യ `ദാ​മ്പ​ത്യ ഉ​ട​മ്പ​ടി' പ്ര​കാ​രം `വി​വാ​ഹ​മോ​ച​നം' അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കേ​ര​ള ഹൈ​കോ​ട​തി. വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ങ്കാ​ളി​ക​ൾ `വി​വാ​ഹ​മോ​ച​നം' ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ലാ​ണ് കോ​ട​തി ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

## Article Content

**കൊ​ച്ചി: **ലി​വ് ഇ​ൻ റി​ലേ​ൻ​ഷി​പ്പ് വി​വാ​ഹ​മാകില്ലെന്ന് ഹൈകോടതി. ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ വി​വാ​ഹ​ത്തി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​യി​ൽ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രു​മി​ച്ച് താമസി​ക്കു​ന്ന ര​ണ്ട് പേ​ർ സ്വ​യം ത​യാ​റാ​ക്കി​യ `ദാ​മ്പ​ത്യ ഉ​ട​മ്പ​ടി' പ്ര​കാ​രം `വി​വാ​ഹ​മോ​ച​നം' അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കേ​ര​ള ഹൈ​കോ​ട​തി. വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ങ്കാ​ളി​ക​ൾ `വി​വാ​ഹ​മോ​ച​നം' ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ലാ​ണ് കോ​ട​തി ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

2006 മു​ത​ൽ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന പ​ങ്കാ​ളി​ക​ൾ, ത​ങ്ങ​ൾ​ക്ക് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് കാ​ണിച്ച് കു​ടും​ബ​ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന പ​ങ്കാ​ളി​ക​ൾ മാ​ത്ര​മാ​ണെ​ന്നും സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ `വി​വാ​ഹ​മോ​ച​നം' എ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​വ​ർ ഹൈ​കോട​തി​യെ സ​മീ​പി​ച്ച​ത്.

ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ​ക്ക് ഇ​തു​വ​രെ രാ​ജ്യ​ത്ത് നി​യ​പ​ര​മാ​യ അംഗീകാരം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും മ​ത​നി​യ​മ​മോ സ്പെ​ഷ​ൻ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മോ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മാ​ത്ര​മാ​ണ് ബ​ന്ധ​ങ്ങ​ൾ​ക്ക് നി​യ​മ​സാ​ധു​ത ല​ഭി​ക്കു​കയുള്ളുവെന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇത്തരമൊരു വിവാഹമോചന അവകാശവാദം സ്വീകരിക്കാൻ കുടുംബകോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി, ഹരജി നിലനിർത്താനാകില്ലെന്ന് കാണിച്ച് തിരിച്ചയക്കാൻ ഹൈകോടതി നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122143/live-in-relationship-does-not-become-marriage-high-court-rejects-divorce-petition-th)