---
title: "പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദ്ദേ​ശ​വു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി."
english_title: "Dairy farmers are advised to increase milk production. Minister of Gas Conservation and Dairy Development Department. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122145/dairy-farmers-are-advised-to-increase-milk-production-minister-of-gas-conservation-and-dairy-development-department"
published_at: "2023-06-13T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488869d06722_ghfhjfg.jpg"
keywords: []
---

# പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദ്ദേ​ശ​വു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി.

> **Lead Summary:** **കൊ​ച്ചി:** പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദ്ദേ​ശ​വു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി രം​ഗ​ത്ത്. ക​ന്നു​കാ​ലി​ക​ളു​ടെ തീ​റ്റ, ക​റ​വ സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

## Article Content

**കൊ​ച്ചി:** പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദ്ദേ​ശ​വു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി രം​ഗ​ത്ത്. ക​ന്നു​കാ​ലി​ക​ളു​ടെ തീ​റ്റ, ക​റ​വ സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

പ​ശു​ക്ക​ളു​ടെ ആ​ഹാ​ര​രീ​തി പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി വേ​ണ്ട മാ​റ്റ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​സ്ഥി​ര പാ​ലു​ല്‍​പ്പാ​ദ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ശു​ക്ക​ളു​ടെ ശാ​സ്ത്രീ​യ ഭ​ക്ഷ​ണ​രീ​തി​ക​ളെ​ക്കു​റി​ച്ചും അ​ത​ത് പ്രാ​യ​ങ്ങ​ളി​ല്‍ ന​ല്‍​കേ​ണ്ട തീ​റ്റ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ പ്ര​ത്യേ​ക സെ​മി​നാ​ര്‍ എ​റ​ണാ​കു​ളം ബോ​ള്‍​ഗാ​ട്ടി പാ​ല​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​യാ​യി​രു​ന്നു മ​ന്ത്രി. പ​ശു​ക്ക​ളി​ലെ പാ​ലു​ല്‍​പ്പാ​ദ​ന​ക്ഷ​മ​ത ക്ര​മേ​ണ കു​റ​യ്ക്കു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ അ​ന്യ​സം​സ്ഥാ​ന കാ​ലി​ത്തീ​റ്റ​ക​ളു​ടെ വ​ര​വ് നി​യ​ന്ത്രി​ക്കു​ക, ആ​വ​ശ്യ​മാ​യ കാ​ലി​ത്തീ​റ്റ സം​സ്ഥാ​ന​ത്തി​ന​ക​ത്ത് ത​ന്നെ ഉ​ല്‍​പാ​ദി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യ്‌​ക്കെ​ല്ലാം പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന കാ​ലി​ത്തീ​റ്റ-​കോ​ഴി​ത്തീ​റ്റ ധാ​തു​ല​വ​ണ മി​ശ്രി​ത നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.

അ​തി​ന് വേ​ണ്ടി​യു​ള്ള 15 അം​ഗ എം​എ​ല്‍​എ​മാ​രു​ടെ സം​ഘം അ​ടു​ത്തു ത​ന്നെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള പാ​ലു​ത്പാ​ദ​ന മേ​ഖ​ല​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ പ​ഠി​ച്ച് മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. പ​ത്ത​നം​തി​ട്ട​യി​ലെ ക​ന്നു​കാ​ലി​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഇ -​സ​മൃ​ദ്ധ ആ​ര്‍​എ​ഫ്‌​ഐ​ഡി പ​ദ്ധ​തി മ​റ്റു ജി​ല്ല​ക​ളി​ലും ന​ട​പ്പാ​ക്കു​മെ​ന്നും ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122145/dairy-farmers-are-advised-to-increase-milk-production-minister-of-gas-conservation-and-dairy-development-department)