---
title: "വിജയിക്കാനുളള ത്വരയാണ് പ്രധാനം: അഡ്വ. ബിനോയ് കുര്യന്‍.  "
english_title: "Urge to win is key: Adv. Benoy Kurien. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122161/urge-to-win-is-key-adv-benoy-kurien"
published_at: "2023-06-13T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488949def695_sfdfdsgdf.jpg"
keywords: []
---

# വിജയിക്കാനുളള ത്വരയാണ് പ്രധാനം: അഡ്വ. ബിനോയ് കുര്യന്‍.  

> **Lead Summary:** **ഇരിട്ടി : **വിജയം നേടാനുള്ള അടങ്ങാത്ത ത്വരയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ പരാജയപ്പെടുത്താൻ ആര്‍ക്കും സാധ്യമല്ലെന്നും അതാണ് നേട്ടത്തിന് മുതൽക്കൂട്ടെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പറഞ്ഞു. ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനാണ് സർക്കാർ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും അതിനനുസരിച്ച് കുട്ടികള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

**ഇരിട്ടി : **വിജയം നേടാനുള്ള അടങ്ങാത്ത ത്വരയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ പരാജയപ്പെടുത്താൻ ആര്‍ക്കും സാധ്യമല്ലെന്നും അതാണ് നേട്ടത്തിന് മുതൽക്കൂട്ടെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പറഞ്ഞു. ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനാണ് സർക്കാർ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും അതിനനുസരിച്ച് കുട്ടികള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ രവി, ഷൈൻ ബാബു, ഷഫീന മുഹമ്മദ്, പി ടി എ പ്രസിഡൻറ് പ്രേമദാസൻ കൊച്ചോത്ത്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ എൻ കെ, മദർ പിടിഎ പ്രസിഡന്റ് സജ്ന ബാബു, ഹെഡ്മിസ്ട്രസ് സജിതാകുമാരി, ലിൻറു കുര്യൻ, സജിന ജോർജ്ജ്, പവിത്രൻ എം ഒ, റീന ഫിലിപ്പ്, ലൈബ നസ്റീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രിൻസിപ്പാൾ ഇൻ ചാർജ് ജെയ്സ് ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്കൂളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ സമർപ്പണം, പുതിയ പദ്ധതികളുടെ പ്രഖ്യാപനം, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122161/urge-to-win-is-key-adv-benoy-kurien)