---
title: "സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122189/iritty"
published_at: "2023-06-14T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648909eedb828_FB_IMG_1686702508680.jpg"
keywords: []
---

# സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു

> **Lead Summary:** ** ഇരിട്ടി:** സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദികാ അമ്യത് മഹോത്സവത്തിൻ്റെ ഭാഗമായി തില്ലങ്കേരി പുല്ലാട്ട് ഞാലിലെ സ്വാതന്ത്ര്യ സമര സേനാനിയായ കുഞ്ഞിരാമൻ നമ്പ്യാരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കെ.കെ. ഷൈലജ എം എൽ എ പൊന്നാട അണിയിച്ചു.

## Article Content

** ഇരിട്ടി:** സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദികാ അമ്യത് മഹോത്സവത്തിൻ്റെ ഭാഗമായി തില്ലങ്കേരി പുല്ലാട്ട് ഞാലിലെ സ്വാതന്ത്ര്യ സമര സേനാനിയായ കുഞ്ഞിരാമൻ നമ്പ്യാരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കെ.കെ. ഷൈലജ എം എൽ എ പൊന്നാട അണിയിച്ചു.

ഡെപ്യൂട്ടി കലക്ടർ സന്ദീപ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരിചന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. വിമല, കെ.വി. ആശ, മെമ്പർമാരായ കെ.വി. രാജൻ, രമണി മിന്നി, വിലങ്ങേരി കൃഷ്ണൻ, കെ.പി. പത്മനാഭൻ, കെ.വി. അലി, തഹസിൽദാർ സി.വി. പ്രകാശൻ, എം.രതീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122189/iritty)