---
title: "പഴശ്ശി ജലാശയത്തിലെ മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങി "
english_title: "Pazassi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122190/pazassi"
published_at: "2023-06-14T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64890a80e0285_FB_IMG_1686702643754.jpg"
keywords: []
---

# പഴശ്ശി ജലാശയത്തിലെ മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങി 

> **Lead Summary:**  **ഇരിട്ടി: **പഴശ്ശി സംഭരണിയിലെ ജലാശയത്തിൽ പഴശ്ശിരാജ സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിൽ നടത്തുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഉണ്ടായ മത്സ്യ ലഭ്യതക്കുറവും വില വർദ്ധനവും പരിഹരിക്കുന്നതോടൊപ്പം മീൻ പ്രിയർക്ക് ആശ്വാസം കൂടിയായാണ് പഴശ്ശി ജലാശയത്തിൽ നടത്തിയ കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ്.

## Article Content

 **ഇരിട്ടി: **പഴശ്ശി സംഭരണിയിലെ ജലാശയത്തിൽ പഴശ്ശിരാജ സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിൽ നടത്തുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഉണ്ടായ മത്സ്യ ലഭ്യതക്കുറവും വില വർദ്ധനവും പരിഹരിക്കുന്നതോടൊപ്പം മീൻ പ്രിയർക്ക് ആശ്വാസം കൂടിയായാണ് പഴശ്ശി ജലാശയത്തിൽ നടത്തിയ കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ്.

നട്ടർ, തിലാപ്പിയ, കട്ട്ല, രോഹു, മൃഗാൾ, ഗ്രാസ് കാർപ്പ്, കോമൺ കാർപ്പ്, ആസാം വാള എന്നീ മീനുകളെല്ലാം വളർച്ചയെത്തിയത് വിൽപ്പനക്ക് സജ്ജമാണ്. പഴശ്ശി സംഭരണിയിലെ ഒഴുക്കുള്ള പ്രദേശത്തെ സ്വാഭാവിക കൃഷിയായതിനാൽ മത്സ്യത്തിന് വലിപ്പവും സ്വാദും കൂടുതലാണെന്നാണ് സംഘം ഭാരവാഹികൾ പറയുന്നത്. പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എ. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പി. ദിവാകരൻ, കെ. കെ. വിനോദ് എന്നിവർ പ്രസംഗിച്ചു. ആവശ്യക്കാർക്ക് രാവിലെ എട്ടുമണി മുതൽ വൈകിട്ട് 6 മണി വരെയുള്ള സമയത്ത് മത്സ്യത്തെ ജീവനോടെ പിടിച്ചു നൽകും. ഫോൺ 9645645006.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122190/pazassi)