---
title: "തെരുവുനായ ആക്രമണത്തിൽ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്"
english_title: "Thrichur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122210/thrichur"
published_at: "2023-06-14T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489347e4ffcd_Screenshot_20230614-090045_Facebook.jpg"
keywords: []
---

# തെരുവുനായ ആക്രമണത്തിൽ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

> **Lead Summary:** **തൃശ്ശൂർ**: തെരുവുനായ ആക്രമണത്തെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ് പരുക്കേറ്റത്. കുട്ടിയുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു .

## Article Content

**തൃശ്ശൂർ**: തെരുവുനായ ആക്രമണത്തെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ് പരുക്കേറ്റത്. കുട്ടിയുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു .

ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്.  നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വീഴുകയായിരുന്നു. വിദ്യാർത്ഥിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122210/thrichur)