---
title: "മട്ടന്നൂർ നീർവേലിയിൽ തെരുവ് നായകളുടെ അക്രമത്തിൽ നിന്നും മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122234/mattannur"
published_at: "2023-06-14T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64894f609d1c0_Screenshot_2023-06-14-10-51-07-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മട്ടന്നൂർ നീർവേലിയിൽ തെരുവ് നായകളുടെ അക്രമത്തിൽ നിന്നും മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **മട്ടന്നൂർ**: നീർവേലിയിൽ തെരുവ് നായകളുടെ അക്രമത്തിൽ നിന്നും മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉരുവച്ചാൽ നീർവേലി ഒലീവ് ഹൗസിൽ സിറാജ്ന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സിറാജ്ന്റെ സഹോദരി ശക്കീലയുടെ മൂന്നര വയസുകാരി മകൾ ആയിഷയാണ് കൂട്ടമായി എത്തിയ തെരുവ് നായകളുടെ അക്രമത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.

## Article Content

**മട്ടന്നൂർ**: നീർവേലിയിൽ തെരുവ് നായകളുടെ അക്രമത്തിൽ നിന്നും മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉരുവച്ചാൽ നീർവേലി ഒലീവ് ഹൗസിൽ സിറാജ്ന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സിറാജ്ന്റെ സഹോദരി ശക്കീലയുടെ മൂന്നര വയസുകാരി മകൾ ആയിഷയാണ് കൂട്ടമായി എത്തിയ തെരുവ് നായകളുടെ അക്രമത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.

ശക്കീലയുടെ വീടിന് സമീപത്തെ സിറാജ്ന്റെ വീട്ടിലേക്ക് പോകവെയാണ് നായ കൂട്ടത്തോടെ പിറകെ എത്തിയത്. കുട്ടി കരഞ്ഞതോടെ നായകൾ തിരിഞ്ഞു പോയെങ്കിലും വീണ്ടും കുട്ടിയുടെ പിറകെ എത്തി അക്രമിക്കാനൊരുങ്ങുകയായിരുന്നു. കുട്ടിയുടെ അലറിയുള്ള കരച്ചിൽ കേട്ട് വീട്ടുകാർ ഓടി എത്തുന്നതിന് മുന്നെ സമീപത്തെ വീട്ടിലെ സ്തീ ഓടി എത്തിയാണ് നായകളുടെ കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.

രണ്ട് തവണ കുട്ടിയുടെ പിറകെ അക്രമിക്കാനെത്തുന്നത് വീട്ടിലെ സി സി ടി വി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. കുട്ടിയെ നായകൾഅക്രമിക്കാനെത്തിയത് കണ്ട വീട്ടുകാർ പരിഭ്രാന്തയിലായി. മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിലും പരിസരങ്ങളിലും നായ ശല്യം രൂക്ഷമായത് നേരെത്തെ വ്യാപക പരാതി ഉയർന്നിരുന്നു. നായ ശല്യം വർധിച്ചതോടെ കുട്ടികൾ വീട്ടുമുറ്റത്ത് ഇറങ്ങി കളിക്കാനും ഭയപ്പെടുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122234/mattannur)