---
title: "ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനായില്ല: തിരച്ചിൽ തുടരുന്നു "
english_title: "Thiruvanthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122252/thiruvanthapuram"
published_at: "2023-06-14T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489575219fbb_images_-_2023-06-14T112927.653.jpeg"
keywords: []
---

# ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനായില്ല: തിരച്ചിൽ തുടരുന്നു 

> **Lead Summary:** **തിരുവനന്തപുരം**: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനായി തിരച്ചിൽ പുരോഗമിക്കുന്നു. മൃഗശാല ജീവനക്കാർ തിരച്ചിൽ നടത്തുകയാണ്. പെണ്‍കുരങ്ങാണ് ചാടിപ്പോയത്. ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്.

## Article Content

**തിരുവനന്തപുരം**: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനായി തിരച്ചിൽ പുരോഗമിക്കുന്നു. മൃഗശാല ജീവനക്കാർ തിരച്ചിൽ നടത്തുകയാണ്. പെണ്‍കുരങ്ങാണ് ചാടിപ്പോയത്. ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്.

തിരുപ്പതിയിൽ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാൻ കുരങ്ങിനെ എത്തിച്ചത് അക്രമസ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കുരങ്ങ് നന്തൻകോട് ഭാഗത്ത് ഉള്ളതായാണ് സംശയം. നേരത്തെയും . ഇതുപോലെ ചാടിപ്പോയ കുരങ്ങ് വീട്ടുകാരെ കടിച്ചിരുന്നെന്നും പേടിയുണ്ടെന്നും തിരുവനന്തപുരം മൃ​ഗശാലയ്ക്ക് സമീപമുള്ള നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122252/thiruvanthapuram)