---
title: "മോൻസൺ മാവുങ്കൽ കേസ്: ഐജി ലക്ഷ്മണക്കും മുൻ ഡിഐജി സുരേന്ദ്രനും ഇന്ന് നോട്ടീസയക്കും"
english_title: "Monson mavunkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122257/monson-mavunkal"
published_at: "2023-06-14T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64895a41623e8_Screenshot_2023-06-14-11-41-40-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മോൻസൺ മാവുങ്കൽ കേസ്: ഐജി ലക്ഷ്മണക്കും മുൻ ഡിഐജി സുരേന്ദ്രനും ഇന്ന് നോട്ടീസയക്കും

> **Lead Summary:** മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കും മുൻ ഡിഐജി സുരേന്ദ്രനും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും. കേസിൽ ഇന്നലെ ഇരുവരെയും പ്രതി ചേർത്തിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും കേസിൽ പ്രതിയാണ്.ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരാകില്ലെന്ന് സുധാകരന്റെ അഭിഭാഷകൻ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു.

## Article Content

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കും മുൻ ഡിഐജി സുരേന്ദ്രനും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും. കേസിൽ ഇന്നലെ ഇരുവരെയും പ്രതി ചേർത്തിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും കേസിൽ പ്രതിയാണ്.ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരാകില്ലെന്ന് സുധാകരന്റെ അഭിഭാഷകൻ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു.

കേസിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ സുധാകരൻ ഇന്ന് തീരുമാനമെടുക്കും. രാഷ്ട്രീയമായും നിയമപരമായും കേസിനെ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതേ സമയം മോൻസണ് പണം നൽകുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പരാതിക്കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122257/monson-mavunkal)