---
title: "എഴുപത് വയസ്സുകാരനെ കഴുത്തിൽ മുറിവേറ്റ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122261/died"
published_at: "2023-06-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64895b0eef0fc_images_(14).jpeg"
keywords: []
---

# എഴുപത് വയസ്സുകാരനെ കഴുത്തിൽ മുറിവേറ്റ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവല്ല**: തിരുവല്ലയിലെ മേപ്രാലിൽ എഴുപത് വയസ്സുകാരനെ കഴുത്തിൽ മുറിവേറ്റ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ പത്രോസിനെയാണ് ഇന്ന് പുലർച്ചെ ആറരയോടെ കാരക്കൽ - മേപ്രാൽ റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തിരുവല്ല**: തിരുവല്ലയിലെ മേപ്രാലിൽ എഴുപത് വയസ്സുകാരനെ കഴുത്തിൽ മുറിവേറ്റ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ പത്രോസിനെയാണ് ഇന്ന് പുലർച്ചെ ആറരയോടെ കാരക്കൽ - മേപ്രാൽ റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി അർഷാദ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാർഡും പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122261/died)