---
title: "സ്ഥിരംഅപകട മേഖലയായി കൂത്തുപറമ്പ് - വയനാട് റോഡിലെ മാനന്തേരി പാക്കിസ്ഥാൻപീടിക"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122278/kuthuparamba"
published_at: "2023-06-14T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648962c514c71_Picsart_23-06-14_12-12-24-177.jpg"
keywords: []
---

# സ്ഥിരംഅപകട മേഖലയായി കൂത്തുപറമ്പ് - വയനാട് റോഡിലെ മാനന്തേരി പാക്കിസ്ഥാൻപീടിക

> **Lead Summary:** **കൂത്ത്പറമ്പ്**: കണ്ണൂർ പാക്കിസ്ഥാൻപീടിക അപകടമേഖലയാകുന്നു സ്ഥിരംഅപകട മേഖലയായി കൂത്തുപറമ്പ് - വയനാട് റോഡിലെ മാനന്തേരി പാക്കിസ്ഥാൻപീടിക . നിരവധി വാഹനങ്ങളാണ് അടുത്ത കാലത്തായി ഇവിടെ അപകടത്തിൽപ്പെട്ടത്.

## Article Content

**കൂത്ത്പറമ്പ്**: കണ്ണൂർ പാക്കിസ്ഥാൻപീടിക അപകടമേഖലയാകുന്നു സ്ഥിരംഅപകട മേഖലയായി കൂത്തുപറമ്പ് - വയനാട് റോഡിലെ മാനന്തേരി പാക്കിസ്ഥാൻപീടിക . നിരവധി വാഹനങ്ങളാണ് അടുത്ത കാലത്തായി ഇവിടെ അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച്ച കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 13 പേർക്കാണ് പരുക്കേറ്റത്.റോഡരുകിലെ വൻ മരങ്ങളാണ് അപകടത്തിനടയാക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അടുത്ത കാലത്തായി റോഡ് നവീകരിച്ചതോടെയാണ് മാനന്തേരി - പാക്കിസ്ഥാൻപീടിക സ്ഥിരംഅപകട മേഖലയായിട്ടുള്ളത്.

ചെറുതും വലുതുമായ പതിനഞ്ചോളം അപകടങ്ങളാണ് ഈവർഷം മാത്രം ഈ മേഖലയിൽഉണ്ടായിട്ടുള്ളത്. അടുത്ത കാലത്തായി സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 18 ഓളം പേർക്കാണ് പരുക്കേറ്റിരുന്നത്. അതിന് മുൻപ് കെ എസ് ആർ ടി സി ബസ്സ് ബസ്സ്കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞ് കയറിയും അപകടം സംഭവിച്ചിരുന്നു.

ബസ്സ്കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായാണ് അപകടങ്ങൾ ഏറെയും. അതിനാൽ ബസ്സ് കാത്ത് നിൽക്കുന്നവരും അപകടത്തിൽപ്പെടുന്നത് പതിവാണ്. രണ്ട് മാസത്തിനിടെ മാത്രം 4 വലിയ അപകടങ്ങൾ നടന്നുവെന്നാണ് നാട്ടുകാരും പറയുന്നത്. റോഡരുകിലെ വൻ മരങ്ങളാണ് അപകടത്തിനടയാക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

അതോടൊപ്പം റോഡിലെ അശാസ്ത്രീയമായ വളവും അപകടം ക്ഷണിച്ച് വരുത്തുകയാണ്. ഏറ്റവും ഒടുവിലായി ചൊവ്വാഴ്ച്ച രാവിലെ 10 30 ഓടെ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ അപകടത്തിൽപ്പെട്ടത്. മലപ്പുറം ജില്ലയിലെ മഞ്ചേരി, കീച്ചേരി, കൊണ്ടോട്ടി സ്വദേശികളാണ് ബസ്സിൽ യാത്ര ചെയ്തിരുന്നത്. പുലർച്ചെ ഒരു മണിയോടെ കൊട്ടിയൂരിൽ എത്തി ദർശനം നടത്തി തിരിച്ചുവരുന്ന വഴിയിലാണ് അപകടം നടന്നത്. ബസ് ഷെൽട്ടറിലേക്ക് നിയന്ത്രണംവിട്ട് ഇടിച്ച് കയറുകയായിരുന്നു.

ബസ് ഷെൽട്ടറിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടി പൂർണ്ണമായും തകർന്നു. മറ്റൊരു ബൈക്കിനും കേടുപാടുകൾ ഉണ്ട്. ബസ് ഷെൽട്ടറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ റോഡിലെ അപകടാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122278/kuthuparamba)