---
title: "മാലൂര്‍ പാലുകാച്ചിപാറയില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടു"
english_title: "Malur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122306/malur"
published_at: "2023-06-14T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489741c466ce_Screenshot_2023-06-14-13-27-34-60_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മാലൂര്‍ പാലുകാച്ചിപാറയില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടു

> **Lead Summary:** **മാലൂര്‍**: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം കുട്ടികള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.

## Article Content

**മാലൂര്‍**: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം കുട്ടികള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.

കുട്ടികളെ എമര്‍ജന്‍സി ഡോര്‍ വഴിയാണ് യാത്രകാരും നാട്ടുകാരും ചേര്‍ന്ന് പുറത്തിറക്കിയത്. മാലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.പാലുകാച്ചിപ്പാറയില്‍ അപകടം സ്ഥിരമായി മാറുകയാണ് ഇതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122306/malur)