---
title: "പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്:    പ്രതി കെ.കെ. അബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു."
english_title: "Pulpalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122322/pulpalli"
published_at: "2023-06-14T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64898272a3c81_Screenshot_20230614-143005_Facebook.jpg"
keywords: []
---

# പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്:    പ്രതി കെ.കെ. അബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

> **Lead Summary:**  **പുൽപ്പള്ളി**: സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി കെ.കെ. അബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പോലീസ് കസ്റ്റഡിയിൽ വിട്ടത്. എബ്രഹാമുമായി പുൽപ്പള്ളി ബാങ്കിൽ തെളിവെടുപ്പ് നടത്തും.

## Article Content

 **പുൽപ്പള്ളി**: സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി കെ.കെ. അബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പോലീസ് കസ്റ്റഡിയിൽ വിട്ടത്. എബ്രഹാമുമായി പുൽപ്പള്ളി ബാങ്കിൽ തെളിവെടുപ്പ് നടത്തും.

ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പോലീസ് കസ്റ്റഡി. തനിക്കെതിരായ നടപടി ഗൂഢാലോചനയെന്ന് കെകെ അബ്രഹാം പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും, പുറത്തിറങ്ങിയശേഷം കാര്യങ്ങൾ പറയാനുണ്ടെന്നും കെ കെ അബ്രഹാം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122322/pulpalli)