---
title: "കോഴിക്കോട് വടകരയിൽ 61കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ"
english_title: "Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122333/kozhikode"
published_at: "2023-06-14T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64898d600c659_Screenshot_2023-06-14-15-19-17-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോഴിക്കോട് വടകരയിൽ 61കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ

> **Lead Summary:** **കോഴിക്കോട്** : വടകര ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി . പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ ആണ് മരിച്ചത്. ചെന്നൈയിൽ കച്ചവടക്കാരനായ ഇയാൾ കുറച്ചു നാളായി നാട്ടിൽ തന്നെയായിരുന്നു.

## Article Content

**കോഴിക്കോട്** : വടകര ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി . പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ ആണ് മരിച്ചത്. ചെന്നൈയിൽ കച്ചവടക്കാരനായ ഇയാൾ കുറച്ചു നാളായി നാട്ടിൽ തന്നെയായിരുന്നു.

ചൊവ്വാഴച്ച വൈകുന്നേരത്തോടെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുനില വീട്ടിലെ  കോണിക്കു താഴെ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് .  അവിവാഹിതനായ രാധാകൃഷ്ണൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി .

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്ന് എ സ്.ഐ പറഞ്ഞു. ഇന്ന് രാവിലെ ഫോറൻസിക്ക് വകപ്പും പൊലീസും പരിശോധന നടത്തി ബോഡി പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122333/kozhikode)