---
title: "അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി"
english_title: "Thaliparam Area Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122344/thaliparam-area-committee"
published_at: "2023-06-14T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648999a274fc4_Screenshot_2023-06-14-16-08-26-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** **തളിപ്പറമ്പ്**: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ടിഎംസി നടത്തുന്ന അക്രമത്തിലും തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ മഹിള അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും ബംഗാൾ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സോമ ചക്രബർത്തി ദാസിനെ ഗുരുതരമായി അക്രമിച്ചതിലും പ്രതിഷേധിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**തളിപ്പറമ്പ്**: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ടിഎംസി നടത്തുന്ന അക്രമത്തിലും തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ മഹിള അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും ബംഗാൾ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സോമ ചക്രബർത്തി ദാസിനെ ഗുരുതരമായി അക്രമിച്ചതിലും പ്രതിഷേധിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.

ബംഗാളിൽ പൊരുതുന്നവർക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ നടത്തിയ യോഗം ജില്ലാ കമ്മിറ്റിയംഗം ഒ സുഭാഗ്യം ഉദ്ഘാടനം ചെയ്തു. വി സതീദേവി അധ്യക്ഷയായി. ടി ലത ,ഷീല അഗസ്റ്റിൻ, കെ അമ്മാളു, ഡി വനജ തുടങ്ങിയവർ സംസാരിച്ചു. പൂക്കോത്ത്‌ നട കേന്ദ്രീകരിച്ച്‌ നടത്തിയ പ്രകടനം ടൗൺസ്‌ക്വയറിന്‌ സമീപം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122344/thaliparam-area-committee)