---
title: "സെന്റ് ജോൺസ് തൊണ്ടിയിൽ തിരിവെട്ടം ഉദ്ഘാടനം ചെയ്തു"
english_title: "Thondi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122362/thondi"
published_at: "2023-06-14T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489af3f660df_IMG-20230614-WA0051.jpg"
keywords: []
---

# സെന്റ് ജോൺസ് തൊണ്ടിയിൽ തിരിവെട്ടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൊണ്ടിയിൽ**:സെന്റ് ജോൺസ് യുപി സ്കൂളിലെ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ *തിരിവെട്ടം* ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി. ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ: ഡോ. തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന മിനിവോളിബോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാടീമിലെ സ്കൂൾ വിദ്യാർത്ഥികളായ ഋതിക് കൃഷ്ണ ജസ്വിൻ മാത്യു എന്നിവരെ പേരാവൂർ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീ രാജു ജോസഫ് ആദരിച്ചു.

## Article Content

**തൊണ്ടിയിൽ**:സെന്റ് ജോൺസ് യുപി സ്കൂളിലെ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ *തിരിവെട്ടം* ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി. ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ: ഡോ. തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന മിനിവോളിബോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാടീമിലെ സ്കൂൾ വിദ്യാർത്ഥികളായ ഋതിക് കൃഷ്ണ ജസ്വിൻ മാത്യു എന്നിവരെ പേരാവൂർ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീ രാജു ജോസഫ് ആദരിച്ചു.

ഈ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ്, സ്റ്റാഫ് സെക്രട്ടറി നിനു ജോസഫ്, പിടിഎ പ്രസിഡന്റ് കെ കെ തോമസ്, മദർ പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ സീനിയർ അസിസ്റ്റന്റ് ജെസി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122362/thondi)