---
title: "ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു."
english_title: "Brothers who are non-state workers died in a collision between a bike and a bus. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122370/brothers-who-are-non-state-workers-died-in-a-collision-between-a-bike-and-a-bus"
published_at: "2023-06-14T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489c4a61d325_sdfdsfdsfd.jpg"
keywords: []
---

# ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു.

> **Lead Summary:** **വളാഞ്ചേരി:** മലപ്പുറം വളാഞ്ചേരിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു. പെരിന്തൽമണ്ണ റോഡിൽ കുളമംഗലം കോതേതോട് പാലത്തിന് സമീപം ബുധനാഴ്ച വൈകീട്ട് 4.30നായിരുന്നു അപകടം. പൂക്കാട്ടിരി ഭാഗത്തു നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികർ സ്ഥലത്തു തന്നെ മരിച്ചു.

## Article Content

**വളാഞ്ചേരി:** മലപ്പുറം വളാഞ്ചേരിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു. പെരിന്തൽമണ്ണ റോഡിൽ കുളമംഗലം കോതേതോട് പാലത്തിന് സമീപം ബുധനാഴ്ച വൈകീട്ട് 4.30നായിരുന്നു അപകടം. പൂക്കാട്ടിരി ഭാഗത്തു നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികർ സ്ഥലത്തു തന്നെ മരിച്ചു.

മറ്റൊരു വാഹനത്തിനെ മറിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരുടെയും തലയിലൂടെ ബസ് കയറുകയായിരുന്നു. വേങ്ങര വാടക ക്വാർട്ടേഴ്സിലായിരുന്നു ഇരുവരും താമസിച്ചത്. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122370/brothers-who-are-non-state-workers-died-in-a-collision-between-a-bike-and-a-bus)