---
title: "കണ്ണൂരിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122430/kannur"
published_at: "2023-06-15T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a529d9a874_images_-_2023-03-04T085721.870.jpeg"
keywords: []
---

# കണ്ണൂരിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനം. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനം. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്.

ഈ സ്ഥലങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. ജനങ്ങൾക്ക് എബിസി കേന്ദ്രങ്ങളോട് എതിർപ്പ് പാടില്ല. ഈ കേന്ദ്രങ്ങൾ കൊണ്ട് പ്രദേശവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. മാലിന്യം പൊതു ഇടങ്ങളിൽ തള്ളിയാൽ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകിയതായി പിപി ദിവ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122430/kannur)