---
title: "ഉന്നത വിജയികള്‍ക്ക് അനുമോദനം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122460/iritty"
published_at: "2023-06-15T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a902366842_FB_IMG_1686802400317.jpg"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അനുമോദനം

> **Lead Summary:**  **അങ്ങാടിക്കടവ്** : സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു.

## Article Content

 **അങ്ങാടിക്കടവ്** : സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു.

അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാക്കോസ് പൈമ്പള്ളിക്കുന്നേല്‍, മാനേജര്‍ ഫാ. ഫ്രാന്‍സിസ് റാത്തപ്പള്ളി, പ്രിന്‍സിപ്പല്‍ പി.എ.ജോര്‍ജ്, പിടിഎ പ്രസിഡന്റ് ബെന്നി തോട്ടത്തില്‍, മദര്‍ പിടിഎ പ്രസിഡന്റ് ജാന്‍സി കളപ്പുര, സ്റ്റാഫ് സെക്രട്ടറി ഫാ. സജി അട്ടേങ്ങാട്ടില്‍, ഡാഫി കെ. മാണി എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയവരെ മൊമെന്റോ നല്‍കി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122460/iritty)