---
title: " ​അനി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം :  കോ​ഴി​ക്ക​ട​ക​ൾ അ​ട​ച്ചി​ട്ട് ജി​ല്ല​യി​ലെ ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ന​ട​ത്തി​യ സ​മ​രം പി​ൻ​വ​ലി​ച്ചു"
english_title: "Chicken "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122478/chicken"
published_at: "2023-06-15T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a9b9c605f2_images_-_2023-06-15T103311.094.jpeg"
keywords: []
---

#  ​അനി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം :  കോ​ഴി​ക്ക​ട​ക​ൾ അ​ട​ച്ചി​ട്ട് ജി​ല്ല​യി​ലെ ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ന​ട​ത്തി​യ സ​മ​രം പി​ൻ​വ​ലി​ച്ചു

> **Lead Summary:** **കോ​ഴി​ക്കോ​ട്:** അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്ക​ട​ക​ൾ അ​ട​ച്ചി​ട്ട് ജി​ല്ല​യി​ലെ ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ന​ട​ത്തി​യ സ​മ​രം പി​ൻ​വ​ലി​ച്ചു. ഫാ​മു​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​തി​നാ​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

## Article Content

**കോ​ഴി​ക്കോ​ട്:** അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്ക​ട​ക​ൾ അ​ട​ച്ചി​ട്ട് ജി​ല്ല​യി​ലെ ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ന​ട​ത്തി​യ സ​മ​രം പി​ൻ​വ​ലി​ച്ചു. ഫാ​മു​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​തി​നാ​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദി​നം​പ്ര​തി​യെ​ന്നോ​ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രു​ന്ന കോ​ഴി​വി​ല ഇ​നി കൂ​ടി​ല്ലെ​ന്നും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ആ​നു​പാ​തി​ക​മാ​യി കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും ഫാ​മു​ട​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​രം വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ന​ട​ക്കും.

ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്ക​ട​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. 15, 16 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന സ​മ​ര​മാ​ണ് പി​ൻ​വ​ലി​ച്ച​ത്.  മ​ല​പ്പു​റ​ത്ത് ഫാ​മു​ട​മ​ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ കെ.​പി.​എ​ഫ്.​എ പ്ര​തി​നി​ധി​ക​ൾ, വി.​എ​ച്ച്.​എ​ൽ പ്ര​തി​നി​ധി രാ​മ​ച​ന്ദ്ര​ൻ, എ​ൻ.​പി.​എം.​എ ശ്രീ​നി​വാ​സ​ൻ, എം.​ബി.​എ​സ് മോ​ഹ​ൻ​ദാ​സ് എ​ന്നീ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ചി​ക്ക​ൻ വ്യാ​പാ​രി സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​വി. റ​ഷീ​ദ്, ജി​ല്ല സെ​ക്ര​ട്ട​റി മു​സ്ത​ഫ കി​ണാ​ശ്ശേ​രി, ഫി​റോ​സ് പൊ​ക്കു​ന്ന് എ​ന്നി​വ​രു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122478/chicken)