---
title: "കാറുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു"
english_title: "During the race between the cars, the car crashed into the divider and caught fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122479/during-the-race-between-the-cars-the-car-crashed-into-the-divider-and-caught-fire"
published_at: "2023-06-15T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a9b97351d3_Screenshot_2023-06-15-10-30-30-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കാറുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു

> **Lead Summary:**  **കൊച്ചി** :പനമ്പിള്ളി നഗറില്‍ കാറുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു. അപകടത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2.30ന് ആയിരുന്നു സംഭവം. രണ്ടു വാഹനങ്ങളും ഓടിച്ചിരുന്നത് കോളജ് വിദ്യാര്‍ഥികളാണ്. കത്തിയ കാറില്‍ രണ്ടു യാത്രക്കാരുണ്ടായിരുന്നു.

## Article Content

 **കൊച്ചി** :പനമ്പിള്ളി നഗറില്‍ കാറുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു. അപകടത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2.30ന് ആയിരുന്നു സംഭവം. രണ്ടു വാഹനങ്ങളും ഓടിച്ചിരുന്നത് കോളജ് വിദ്യാര്‍ഥികളാണ്. കത്തിയ കാറില്‍ രണ്ടു യാത്രക്കാരുണ്ടായിരുന്നു.

അപകടത്തില്‍പെട്ട് കാര്‍ കത്തിത്തുടങ്ങിയതോടെ ഇരുവരും ചാടി പുറത്തിറങ്ങി. തുടര്‍ന്ന് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. പരുക്കേറ്റ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാറും മത്സരിച്ച കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കാറുകളുടെയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. അപകടകരമായി വാഹനം ഓടിച്ചതിനും മത്സരയോട്ടം നടത്തിയതിനുമാണ് കേസ്.

അപകടത്തില്‍ കാറിന്റെ സ്റ്റിയറിങ് ലോക്ക് ആയിരുന്നു. ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്നു കാറിലെ ബാറ്ററി തകരാറിലായതാണ് തീപിടിത്തതിന് കാരണമെന്നാണ് അഗ്‌നിശമന സേനയുടെ പ്രഥമിക നിഗമനം. വാഹനത്തിന്റെ ബോണറ്റില്‍ നിന്നാണ് തീപടര്‍ന്നത്. അപകടം നടന്നതിനു സമീപത്തെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഗാന്ധിനഗറില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122479/during-the-race-between-the-cars-the-car-crashed-into-the-divider-and-caught-fire)