---
title: "കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരിൽ സി.പി.എമ്മിൽ കൂട്ടനടപടി, നാല് പേരെ പുറത്താക്കി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122488/kannur"
published_at: "2023-06-15T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aa1686a2bf_Screenshot_2023-06-15-10-40-38-18_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരിൽ സി.പി.എമ്മിൽ കൂട്ടനടപടി, നാല് പേരെ പുറത്താക്കി

> **Lead Summary:** **കണ്ണൂർ**: കള്ളപ്പണ മാഫിയ ബന്ധത്തിൽ കണ്ണൂർ സി.പി.എമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. സേവ്യർ പോൾ, രാംഷോ, അഖിൽ എന്നീ ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി.

## Article Content

**കണ്ണൂർ**: കള്ളപ്പണ മാഫിയ ബന്ധത്തിൽ കണ്ണൂർ സി.പി.എമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. സേവ്യർ പോൾ, രാംഷോ, അഖിൽ എന്നീ ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി സി.പി.എമ്മിൽ ചില ആളുകൾക്ക് ബന്ധമുണ്ട് എന്ന ആരോപണം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള പരിശോധന നടത്തുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതാക്കന്മാർക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന വാർത്തകൾ പുറത്തുവന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേയാണ് സിപിഎമ്മിൽ അച്ചടക്ക നടപടി കൈക്കൊണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122488/kannur)