---
title: "സംസ്ഥാനത്ത് കാലവർഷം ദുർബലമെന്ന് റിപ്പോർട്ട്"
english_title: "Monsoon is reported to be weak in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122500/monsoon-is-reported-to-be-weak-in-the-state"
published_at: "2023-06-15T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aa966382c3_rain-.jpg"
keywords: []
---

# സംസ്ഥാനത്ത് കാലവർഷം ദുർബലമെന്ന് റിപ്പോർട്ട്

> **Lead Summary:** സംസ്ഥാനത്ത് മഴ തുടങ്ങി ഒരാഴ്ച്ച പിന്നിടുമ്പോഴും കാലവര്‍ഷം ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. കേരള തീരത്ത് കാലവര്‍ഷ മേഘങ്ങള്‍ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ കുറയുന്നതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

## Article Content

സംസ്ഥാനത്ത് മഴ തുടങ്ങി ഒരാഴ്ച്ച പിന്നിടുമ്പോഴും കാലവര്‍ഷം ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. കേരള തീരത്ത് കാലവര്‍ഷ മേഘങ്ങള്‍ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ കുറയുന്നതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേ സമയം സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലയിലും മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122500/monsoon-is-reported-to-be-weak-in-the-state)