---
title: "മുഖ്യമന്ത്രി പിണറായിയും സംഘവും ക്യൂബയിൽ: ഇന്നും നാളെയുമായി വിവിധ പരിപാടികൾ"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122540/pinaryi-vijyan"
published_at: "2023-06-15T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ac3e466a9d_Screenshot_2023-06-15-13-23-55-01_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായിയും സംഘവും ക്യൂബയിൽ: ഇന്നും നാളെയുമായി വിവിധ പരിപാടികൾ

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിൽ. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്യൂബയിലെ ഇന്ത്യൻ സ്ഥാനപതി, ഹവാന ഡെപ്യൂട്ടി ഗവർണർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയുമായി ഹവാനയിൽ വിവിധ പരിപാടികൾ മുഖ്യമന്ത്രിക്കുണ്ട്. നിരവധി പ്രമുഖരുമായി കൂടിക്കാഴ്ചയുമുണ്ട് ജോസ് മാർട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കും.

## Article Content

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിൽ. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്യൂബയിലെ ഇന്ത്യൻ സ്ഥാനപതി, ഹവാന ഡെപ്യൂട്ടി ഗവർണർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയുമായി ഹവാനയിൽ വിവിധ പരിപാടികൾ മുഖ്യമന്ത്രിക്കുണ്ട്. നിരവധി പ്രമുഖരുമായി കൂടിക്കാഴ്ചയുമുണ്ട് ജോസ് മാർട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കും.

മന്ത്രിമാരായ കെഎൻ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122540/pinaryi-vijyan)