---
title: "ശിവപുരത്ത് വാഹനാപകടം ;യുവാവ് മരണപ്പെട്ടു "
english_title: "Accident in sivapuram ;youth man was died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12255/accident-in-sivapuram-youth-man-was-died"
published_at: "2021-11-23T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619be2e8c7007_IMG-20211122-WA0050.jpg"
keywords: []
---

# ശിവപുരത്ത് വാഹനാപകടം ;യുവാവ് മരണപ്പെട്ടു 

> **Lead Summary:** ഉരുവച്ചാൽ: ശിവപുരം പടുപാറയിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു ബൈക് യാത്രികൻ മരണപ്പെട്ടു. ശിവപുരം സ്വദേശി സിനാൻ ഹമീദ് ആണ് മരണപ്പെട്ടത്.

## Article Content

ഉരുവച്ചാൽ: ശിവപുരം പടുപാറയിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു ബൈക് യാത്രികൻ മരണപ്പെട്ടു. ശിവപുരം സ്വദേശി സിനാൻ ഹമീദ് ആണ് മരണപ്പെട്ടത്.

ശിവപുരത്ത് നിന്നും ചാപ്പക്ക് പോകും വഴി ആണ് അപകടം നടന്നത്.റോഡിൽ അലക്ഷ്യമായി ലോറി നിർത്തിയതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു .

കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹിഫ്ളു വിദ്യാർത്ഥി ആണ് മരണപ്പെട്ട സിനാൻ. ഹമീദ് സാബിറ ദമ്പതികളുടെ മകനാണ്. അനസ്, ശിജാസ്, സയാൻ, അയിഷ എന്നിവർ സഹോദരങ്ങൾ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12255/accident-in-sivapuram-youth-man-was-died)