---
title: "100%വിജയവുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്"
english_title: "Dr. with 100% success. Moopens College of Nursing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122562/dr-with-100-success-moopens-college-of-nursing"
published_at: "2023-06-15T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ad8d75c8d9_IMG-20230615-WA0182.jpg"
keywords: []
---

# 100%വിജയവുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്

> **Lead Summary:** **മേപ്പാടി**: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കേരളാ ആരോഗ്യ സർവ്വകലാശാല 2018 ൽ പ്രവേശനം നേടിയ ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ 100% വിജയത്തിളക്കം. 58 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ ഒരു ഡിസ്റ്റിങ്ഷനും 53 ഫസ്റ്റ് ക്ലാസും 4 സെക്കന്റ്‌ ക്ലാസ്സും നേടികൊണ്ടാണ് ഈ വിജയം കരസ്ഥമാക്കിയത്.

## Article Content

**മേപ്പാടി**: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കേരളാ ആരോഗ്യ സർവ്വകലാശാല 2018 ൽ പ്രവേശനം നേടിയ ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ 100% വിജയത്തിളക്കം. 58 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ ഒരു ഡിസ്റ്റിങ്ഷനും 53 ഫസ്റ്റ് ക്ലാസും 4 സെക്കന്റ്‌ ക്ലാസ്സും നേടികൊണ്ടാണ് ഈ വിജയം കരസ്ഥമാക്കിയത്.

പഠന പഠനേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ പ്രാപ്തമാക്കുന്ന എല്ലാ ഭൗതീക സാഹചര്യങ്ങളും മാനേജ്‌മെന്റ് കോളേജിൽ ഒരുക്കിയതും പ്രഗൽഭരും അർപ്പണ മനോഭാവമുള്ളവരുമായ അധ്യാപകരും ഈ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. നിലവിൽ 75 സീറ്റുകളുള്ള നഴ്സിംഗ് കോളേജ് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയും കെയുഎച്എസിന്റെയും അംഗീകാരത്തോടെയാണ് പ്രവർത്തിച്ചുവരുന്നത്. ഈ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങൾക്ക് 8111 88 1135 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122562/dr-with-100-success-moopens-college-of-nursing)