---
title: "ദൈവദാസിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി"
english_title: "The year-long birth centenary celebrations of Daivadasi have begun"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122567/the-year-long-birth-centenary-celebrations-of-daivadasi-have-begun"
published_at: "2023-06-15T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ade19cc798_Screenshot_2023-06-15-15-11-21-66_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദൈവദാസിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ്**: ദീനസേവനസഭയുടെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദൈവദാസിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പട്ടുവം സഭാ ആസ്ഥാനത്താണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. പട്ടുവത്തെ സഭാ ആസ്ഥാനത്ത് ഗോവ ഡാമൻ ആർച്ച്ബിഷപ്പ് കാർഡിനൽ ഫിലിപ്പ് നേരി ഫറാവോ, കണ്ണൂർ ബിഷപ് ഡോ അലക്സ് വടക്കുംതല എന്നിവരുടെ നേതൃത്വത്തിൽ രാവിലെ നടന്ന ചടങ്ങിൽ ദീപംകൊളുത്തി ജന്മശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

## Article Content

**തളിപ്പറമ്പ്**: ദീനസേവനസഭയുടെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദൈവദാസിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പട്ടുവം സഭാ ആസ്ഥാനത്താണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. പട്ടുവത്തെ സഭാ ആസ്ഥാനത്ത് ഗോവ ഡാമൻ ആർച്ച്ബിഷപ്പ് കാർഡിനൽ ഫിലിപ്പ് നേരി ഫറാവോ, കണ്ണൂർ ബിഷപ് ഡോ അലക്സ് വടക്കുംതല എന്നിവരുടെ നേതൃത്വത്തിൽ രാവിലെ നടന്ന ചടങ്ങിൽ ദീപംകൊളുത്തി ജന്മശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ദീനസേവനസഭ സുപ്പീരിയർ ജനൽ സിസ്റ്റർ എസ്റ്റീനയും മറ്റു സിസ്റ്റേർമാരും ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് കൃതജ്ഞതാബലിയും നടന്നു. കണ്ണൂർ രൂപതയിലെ വൈദിക സന്യസ്ത - വിശ്വാസ സമൂഹം ചടങ്ങിൽ പങ്കെടുത്തു. ദൈവദാസി മദർ പേത്ര എന്ന പുസ്തകത്തിന്റെ പ്രകാശനം കാർഡിനൽ ഫിലിപ്പ് നേരി ഫറാവോക്ക് നൽകി കണ്ണൂർ ബിഷപ് ഡോ അലക്സ് വടക്കുതല നിർവഹിച്ചു.

പട്ടുവം വെള്ളിക്കീൽ ഇടവകകളിൽ നിന്ന് മികച്ച വിജയം നേടിയ കുട്ടികൾക്ക് മദർ പേത്ര എൻഡോവ്മെന്റ് ക്യാഷ് അവാർഡ് വിതരണവും മദർ പേത്ര ജന്മശതാബ്ദി സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു.വിവിധ കർമ്മ പരിപാടികളാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122567/the-year-long-birth-centenary-celebrations-of-daivadasi-have-begun)