---
title: "ചിറക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പരിസരവും ശുചീകരിച്ച് ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി"
english_title: "Chirakkara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122576/chirakkara"
published_at: "2023-06-15T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ae836c74b1_Screenshot_2023-06-15-15-53-38-06_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചിറക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പരിസരവും ശുചീകരിച്ച് ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി

> **Lead Summary:** **തലശ്ശേരി**: ചിറക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പരിസരവും ശുചീകരിച്ച് ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി. സൊസൈറ്റി യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്‌ തലശ്ശേരി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചത്. സ്ക്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് കെ എം ശ്രീജിത്ത് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തലശ്ശേരി**: ചിറക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും പരിസരവും ശുചീകരിച്ച് ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി. സൊസൈറ്റി യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്‌ തലശ്ശേരി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചത്. സ്ക്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് കെ എം ശ്രീജിത്ത് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തലശ്ശേരി ബ്രാഞ്ച് മാനേജർ ശ്രീജിത്ത് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സജീവ് മാണിയത്ത്, റനിൽ ടി, ദിനേഷ് വി പി , ശ്രീജിത്ത് എം പി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പരിസരത്തെ കാടുകൾ വെട്ടിയും മാലിന്യങ്ങൾ നീക്കിയുമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ നന്മയിലൂന്നി നിരവധി പ്രവർത്തനങ്ങൾ സൊസൈറ്റി നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122576/chirakkara)