---
title: "കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122589/kolakkad"
published_at: "2023-06-15T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648af26bee460_IMG-20230615-WA0161.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

> **Lead Summary:** **കൊളക്കാട്**: സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. 2022 -23 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

## Article Content

**കൊളക്കാട്**: സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. 2022 -23 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

സ്കൂൾ മാനേജർ ഫാ തോമസ് അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് മെമ്പർ സെക്രട്ടറി ഡോ ശേഖർ എൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പഞ്ചായത് പ്രസിഡന്റ്  ആന്റണി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഷാജിമോൻ വിജെ, ഹെഡ്മിസ്ട്രസ് തോമസ്, പി ടി എ   പ്രസിഡന്റ്  ജോളിമറ്റത്തിൽ, മദർ പി ടി എ പ്രസിഡന്റ്  സുരഭി റിജോ, സീനിയർ അസിസ്റ്റന്റ്  ബിനോയ് സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ്, എന്നിവർ സംസാരിച്ചു.

 എസ് എസ് എൽ സി  വിജയികളായ എല്ലാ കുട്ടികൾക്കും മൊമെന്റോയും മെഡലുകളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122589/kolakkad)