---
title: "പനവല്ലിയിലെ കടുവയെ എത്രയും വേഗം കൂട് വെച്ച് പിടിക്കണം: കർഷകസംഘം"
english_title: "Tiger in Panavalli should be caged and captured as soon as possible: Farmers' Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122595/tiger-in-panavalli-should-be-caged-and-captured-as-soon-as-possible-farmers-association"
published_at: "2023-06-15T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648af4a6be083_Untitled-1200--600-px.png"
keywords: []
---

# പനവല്ലിയിലെ കടുവയെ എത്രയും വേഗം കൂട് വെച്ച് പിടിക്കണം: കർഷകസംഘം

> **Lead Summary:**  പനവല്ലിക്കാരുടെ ഉറക്കം കെടുത്തുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് കർഷക സംഘം തിരുനെല്ലി വില്ലേജ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇതുവരെ 3 പശുക്കളെ കടുവ കൊലപ്പെടുത്തി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് ആഴ്ചകളായി. ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

## Article Content

 പനവല്ലിക്കാരുടെ ഉറക്കം കെടുത്തുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് കർഷക സംഘം തിരുനെല്ലി വില്ലേജ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇതുവരെ 3 പശുക്കളെ കടുവ കൊലപ്പെടുത്തി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് ആഴ്ചകളായി. ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ തന്നെ ഭയമാണ്.കുട്ടികൾക്ക് സ്കൂളിൽ പോലും പോകുവാൻ കഴിയുന്നില്ല. കടുവ ഭീതി മൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സംഭവങ്ങൾ ഉണ്ടായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ല എന്ന പരാതിയും ജനങ്ങൾക്കുണ്ട്. ആന, കാട്ടുപോത്ത്, മാൻ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വ്യാപകമായനാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നതിന് പുറമേയാണ് ഇപ്പോൾ കടുവയുടെ ആക്രമണവും ഉണ്ടായിട്ടുള്ളത്.

അപകടകാരിയായ കടുവയെ എത്രയും വേഗം കൂട് വെച്ച് പിടിക്കുകയും വന്യമൃഗ ആക്രമണങ്ങളാൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകുന്നതിനുമുള്ള ഇടപെടൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാകണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.യോഗത്തിൽ കർഷക സംഘം വില്ലേജ് പ്രസിഡൻ്റ് എം എം ഹംസ അധ്യക്ഷത വഹിച്ചു സെക്രട്ടറി പി എൻ ഹരീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.ആർ ഷിബു, വി അജിത്ത് കുമാർ, സന്തോഷ് കുമാർ, വെങ്കിടദാസ് ,പി എ ൻ ഷേർലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122595/tiger-in-panavalli-should-be-caged-and-captured-as-soon-as-possible-farmers-association)