---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ഡോ ടി കെ പ്രേമലത ചുമതലയേറ്റു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122606/kannur"
published_at: "2023-06-15T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648afd2e96411_Screenshot_2023-06-15-17-26-49-37_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ഡോ ടി കെ പ്രേമലത ചുമതലയേറ്റു

> **Lead Summary:**  **പരിയാരം** : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ ടി കെ പ്രേമലത ചുമതലയേറ്റു. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും ഫിസിയോളജി വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്.

## Article Content

 **പരിയാരം** : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ ടി കെ പ്രേമലത ചുമതലയേറ്റു. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും ഫിസിയോളജി വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്.

സ്ഥാപനം സർക്കാർ ഏറ്റെടുത്തശേഷമുള്ള അഞ്ചാമത്തെ പ്രിൻസിപ്പാളും ആദ്യ വനിതാ പ്രിൻസിപ്പാളുമാണ് ഡോ. പ്രേമലത. കോട്ടയം ഗവ.മെഡിക്കൽ കോളേ ജിൽ നിന്നും എം.ബി.ബി.എസ്സും, തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്നും പി.ജി ബിരുദവും നേടിയ ഡോക്ടർ, 1993 ലാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്.

ഇതിനോടകം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മെഡി ക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചശേഷമാണ്, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി ചുമതലയേറ്റെടുത്തത്. ഇടുക്കി ജില്ലയിലെ തൊടു പുഴ സ്വദേശിനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122606/kannur)